ഓട്ടിസം ബാധിച്ച കുട്ടികള്‍ മൃഗങ്ങളെപ്പോലെ... വൈദികന്റെ ധ്യാനപ്രസംഗം വിവാദത്തില്‍

ഭിന്നശേഷിക്കാരായ കുട്ടികളെ അവഹേളിച്ച് വൈദികന്റെ ധ്യാനപ്രസംഗം. ഓട്ടിസം ബാധിച്ച നിരവധി കുട്ടികള്‍ ഈ നാട്ടിലുണ്ട്. ഓരോ ഇടവകയ്ക്കും ഓരോ മെന്റല്‍ ഹോസ്പിറ്റല്‍ തുടങ്ങേണ്ടി വരുമെന്നും വൈദികന്‍ പ്രസംഗത്തില്‍ പറയുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കും കഞ്ചാവും പാന്‍പരാഗും ഉപയോഗിക്കുന്നവര്‍ക്കും പോണ്‍വീഡിയോകള്‍ കാണുന്നവര്‍ക്കും ഓട്ടിസം ബാധിച്ച മന്ദബുദ്ധികളായ കുട്ടികളുണ്ടാകും. ഓട്ടിസം ബാധിച്ച കുട്ടികള്‍ മൃഗങ്ങളെപ്പോലെയാണെന്നും ഇയാള്‍ ധ്യാനപ്രസംഗത്തില്‍ പറയുന്നു.
മദ്യം, സിഗരറ്റ്, ബീഡി എന്നിവ ഉപയോഗിക്കുന്നവര്‍ മൃഗങ്ങളെപ്പോലെ ബന്ധപ്പെടുകയും അവര്‍ക്ക് മൃഗങ്ങളെപ്പോലെയുള്ള കുട്ടികള്‍ ഉണ്ടാകുകയും ചെയ്യും വ്യഭിചരിക്കുന്നവര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികള്‍ ഉണ്ടാകുമെന്നും ഇയാള്‍ പറയുന്നു.
മൃഗങ്ങളെപ്പോലെ അച്ഛനേയും അമ്മയേയും തിരിച്ചറിയാതെയാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ വളരുന്നത്. മദ്യസല്‍ക്കാരം നടത്തുന്ന കല്യാണങ്ങളില്‍ ആ രാത്രി തന്നെ താലി പൊട്ടി പോകട്ടെയെന്ന് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും വൈദികന്‍ പറയുന്നു.
https://www.facebook.com/Malayalivartha


























