കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു... ജിഷ വധക്കേസില്‍ വിധി ഇന്ന്, പ്രതി ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ കേരളം

ജിഷ വധക്കേസില്‍ വിധി ഇന്ന്.അറസ്റ്റിലായി ഒരു വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അസം നോഗണ്‍ സ്വദേശിയായ അമിറുള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി.
കൊലപാതകം,പീഡനം,തെളിവ് നശിപ്പിക്കല്‍ ,അന്യായമായി തടഞ്ഞുവയ്ക്കല്‍,വീട്ടില്‍ അതിക്രമിച്ച് കയറുക,ദളിത് പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ വിചാരണ നടത്തിയത്.
രാവിലെ 11 ന് ശേഷമാകും വിധി പറയല്‍.കൊലയ്ക്കുപയോഗിച്ച കത്തിയില്‍ നിന്നും പ്രതിയുടെ ചെരിപ്പില്‍ നിന്നുമടക്കം വേര്‍തിരിച്ചെടുത്ത അഞ്ച് ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് .
പ്രതിയുടെ കൈ വിരലിലുണ്ടായ മുറിവ് ജിഷ കടിച്ചതാണെന്ന ഡോക്ടറുടെ മൊഴി,അയല്‍വാസിയുടെ മൊഴി എന്നിവയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത് .
നൂറു സാക്ഷികളേ വിസ്തരിച്ചു.291 രേഖകളും 39 തൊണ്ടിമുതലും ഹാജരാക്കി.പ്രതിഭാഗത്ത് നിന്ന് അഞ്ച് സാക്ഷികളെ വിസ്തരിക്കുകയും 19 തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു.
അഡ്വ ആളൂരാണ് പ്രതിയ്ക്ക് വേണ്ടി കോടതിയില്‍ വാദിച്ചത് .2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത് .പ്രതി ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കേരളം.
https://www.facebook.com/Malayalivartha


























