പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് പിടിയിൽ

പതിനേഴുകാരിയെ പീഡിപ്പിച്ചശേഷം പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് പിടിയിൽ. കാഞ്ഞിരപ്പള്ളി ആനക്കല്ല് നെല്ലിമലപുതുപ്പറമ്പില്‍ തസ്ലിം സിയാദാ(21)ണ് അറസ്റ്റിലായത്. പ്രണയം നടിച്ച് പെൺകുട്ടിയുടെ പിന്നാലെ നടക്കുകയായിരുന്നു ഇയാൾ.
കാഞ്ഞിരപ്പള്ളിയില്‍ വാഹന ഡ്രൈവറായ ഇയാളുടെ ശല്യം കാരണം കാഞ്ഞിരപ്പള്ളിയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വീട്ടുകാർ മറ്റൊരു സ്ഥലത്തെ സ്‌കൂളിലേക്കു മാറ്റിയിരുന്നു. എന്നിട്ടും ഇയാൾ പിന്മാറാതെ പെൺകുട്ടിയുടെ പിറകെ കൂടുകയും ഹോസ്റ്റലില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടി കോട്ടയം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പരാതിപ്പെട്ടതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പീഡിപ്പിച്ചതായി കണ്ടെത്തി.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയ ബന്ധം ഉണ്ടായിരുന്നെന്നും ബന്ധം വഷളായപ്പോള്‍ യുവാവിനെതിരേ പരാതി നല്കിയതുമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ബൈക്കും പോലീസ് പിടിച്ചെടുത്തു. ചങ്ങനാശേരി കോടതിയല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























