Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് കിട്ടിയിട്ടും വേണ്ട മുൻകരുതലൊരുക്കുന്നതിൽ വീഴ്ച പറ്റിയ ഓപ്പറേറ്റിംഗ് കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ സർക്കാർ

12 DECEMBER 2017 08:13 AM IST
മലയാളി വാര്‍ത്ത

നിരവധി മത്സ്യത്തൊഴിലാളികളുടെ മരണത്തിനും നാശനഷ്ടത്തിനും ഇടയാക്കിയ ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് സൂചനകൾ കിട്ടിയിട്ടും അത് വിശകലനം ചെയ്ത് വേണ്ട മുൻകരുതലൊരുക്കുന്നതിൽ വീഴ്ച പറ്റിയ സ്റ്റേറ്റ് എമർജൻസി ഓപ്പറേറ്റിംഗ് സെന്ററിന് (എസ്.ഇ. ഒ.സി)നേരെ സർക്കാർ ഇതുവരെ നടപടിയെടുത്തില്ല.

2005ൽ പാർലമെന്റ് പാസാക്കിയ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം മുഖ്യമന്ത്രി ചെയർമാനും റവന്യൂ മന്ത്രി വൈസ് ചെയർമാനുമായി 2007ലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രൂപീകരിച്ചത്. മുന്നറിയിപ്പുകളുടെ നിരീക്ഷണം, വിശകലനം, മുന്നറിയിപ്പുകൾ ഉദ്യോഗസ്ഥർക്കും ദുരന്ത സാദ്ധ്യതാപ്രദേശങ്ങളലേക്കും എത്തിക്കുക, ദുരന്ത പ്രതികരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ സുപ്രധാന ജോലികൾ നിർവഹക്കേണ്ടത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിലുള്ള എസ്.ഇ. ഒ.സി ആണ്. ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് (വർഷപാതം, കൊടുങ്കാറ്റ്), ദേശീയ സമുദ്ര വിവര വിനിമയ കേന്ദ്രം (സുനാമി, കടൽക്ഷോഭം) കേന്ദ്ര ജല കമ്മിഷൻ (പ്രളയം) ഇന്ത്യൻ ഭൗമശാസ്ത്ര സർവേ (ഭൂകമ്പം, ഉരുൾ പൊട്ടൽ) എന്നിവയെ നോഡൽ ഏജൻസികളായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രവചനം സാദ്ധ്യമായ ദുരന്തങ്ങളെക്കുറിച്ച് ഈ നോഡൽ ഏജൻസികളാണ് ദുരന്ത സാദ്ധ്യതാപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി, ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി, സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ എന്നിവരെ അറിയക്കേണ്ടത്. ഓഖി എന്ന പേരിടുന്നതിനു മുമ്പേ കൊടുങ്കാറ്റിന്റെ ആവിർഭാവം, പ്രതീക്ഷിക്കുന്ന വേഗത, കടൽക്ഷോഭം എന്നിവയെ സംബന്ധിച്ച് ആദ്യ രണ്ട് ഏജൻസികളും സംയുക്തമായി നവംബർ 29ന് ബുള്ളറ്റിൻ ഇറക്കിയിരുന്നു. ന്യൂനമർദ്ദം, തീവ്രന്യൂനമർദ്ദം എന്നീ വാക്കുകളാണ് ഉപയോഗിച്ചത്. ഇതിന്റെ ഫലമായി കടൽ പ്രക്ഷുബ്ധമാകുമെന്നും 4.2 മീറ്റർ ഉയരത്തിൽ കേരള തീരത്തു തിരമാലകൾ അടിക്കുമെന്നും സൂചിപ്പിരുന്നു.

മണിക്കൂറിൽ 62 കലോമീറ്രർ വേഗതയിൽ കാറ്രടിക്കും എന്ന നിഗമനത്തിൽ എത്തുമ്പോഴാണ് കാലാവസ്ഥ വകുപ്പ് അതിതീവ്ര ന്യൂനമർദ്ദത്തിനെ സൈക്ലോൺ എന്ന ഗണത്തിൽ ഉൾപ്പെടുത്തുന്നത്. ന്യൂനമർദ്ദം, അതായത് മണിക്കൂറിൽ 31കലോ മീറ്റർ വേഗതയിൽ താഴെ ശക്തിയുള്ള കാറ്റ് ഉണ്ടാകുന്നതു മുതൽ അതാത് സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ ന്യൂനമർദ്ദത്തിന്റെ വളർച്ചയെ സസൂഷ്മം നിരീക്ഷിക്കുകയും ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട അധികാരികളെയും വകുപ്പുകളെയും പ്രതരോധ നടപടികൾ സ്വീകരിക്കുന്നതിന് തയ്യാറാക്കുകയും വേണം.

സൈക്ളോൺ എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല എങ്കിലും നവംബർ 30ന് പുലർച്ചെ 1.30 നുംരാവിലെ 5.30നും കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനുകളിൽ മണിക്കൂറിൽ 65 കലോമീറ്റർ വരെ ശക്തിയുള്ള കാറ്റ് തെക്കൻ കേരളത്തിൽ വീശുമെന്നു വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ മുന്നറിയിപ്പുകളോട് എസ്.ഇ. ഒ.സി എങ്ങനെ പ്രതികരിച്ചു എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇവിടെ പ്രത്യേകമായി ലഭിച്ച ഈ മുന്നറിയിപ്പുകൾ പരശോധിക്കുവാനും തുടർ നടപടികൾ സ്വീകരിക്കുവാനും കഴിയാതിരുന്നതാണ് എല്ലാ കുഴപ്പങ്ങളുടെയും യഥാർത്ഥ കാരണം.

ദുരന്തങ്ങളെ നേരിടാൻ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും സജ്ജരാക്കുന്നതിന് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് (ഐ.എൽ.ഡി.എം) കേന്ദ്രസഹായത്തോടെ പ്രതിവർഷം 10,000 പേരെ റെസ്ക്യൂ, റിലീഫ്, ദുരന്ത പ്രതരോധം തുടങ്ങിയ പരിശീലിപ്പിച്ചിരുന്നു.

എന്നാൽ 2016 മുതൽ ദുരന്ത നിവാരണ പരിശീലന സെന്ററിനുള്ള സാമ്പത്തിക സഹായം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തടഞ്ഞു വച്ചു. ഇതോടെ സർക്കാർ വകുപ്പുകൾ, എൻ. എസ് .എസ്, എൻ. സി .സി, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവർക്കെല്ലാമുള്ള പരിശീലനങ്ങൾ മുടങ്ങി. പരിശീലനത്തിന്റെ അഭാവം ഓഖി ദുരന്ത മുഖത്തും പ്രകടമായിരുന്നു.

ദുരന്ത പ്രതികരണത്തിന് ഫയർ ഫോഴ്സിനെ കൂടാതെ സംസ്ഥാന ദുരന്തപ്രതികരണ സേനപ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ടെങ്കിലും ഉപകരണങ്ങളോ അനുബന്ധ സൗകര്യങ്ങളോ ദുരന്ത നിവാരണ വകുപ്പ് നൽകിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends