അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എന്‍ജിനിയറിംഗ് പഠനത്തിന് കുറഞ്ഞ ഫീസ് 1.44 ലക്ഷവും കൂടിയ ഫീസ് 1.58 ലക്ഷവുമായി ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ കര്‍ശന നിര്‍ദ്ദേശം

അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എന്‍ജിനിയറിംഗ് പഠനത്തിന് കുറഞ്ഞ ഫീസ് 1.44 ലക്ഷവും കൂടിയ ഫീസ് 1.58 ലക്ഷവുമായി ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ (എ.ഐ.സി.ടി.ഇ) കര്‍ശന നിര്‍ദ്ദേശം.
സര്‍ക്കാര്‍ കോളേജുകളില്‍ നിലവിലുള്ള കുറഞ്ഞ ഫീസില്‍ കുട്ടികളെ പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുള്ളതിനാല്‍ സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനമാവും ഇത് മൂലം പ്രതിസന്ധിയിലാവുക. എ.ഐ.സി.ടി.ഇ നിര്‍ദ്ദേശം അതേപടി നടപ്പിലായാല്‍ സ്വാശ്രയ കോളേജുകളിലെ ഫീസ് നിലവിലുള്ളതിന്റെ മൂന്നിരട്ടിയിലേറെയായി ഉയരും. കേരളത്തില്‍ നിലവില്‍, കുറഞ്ഞ ഫീസ് 50,000 രൂപയും കൂടിയത് 99,000 രൂപയുമാണ്.
ഉയര്‍ന്ന യോഗ്യതയുള്ള എന്‍ജിനിയറിംഗ് അദ്ധ്യാപകര്‍ക്ക് എ.ഐ.സി.ടി.ഇ അനുശാസിക്കുന്ന ഉയര്‍ന്ന ശമ്പളം ഉറപ്പാക്കാനാണ് 1.44 1.58 ലക്ഷം ഫീസിന് റിട്ട. സുപ്രീം കോടതി ജഡ്ജി ബി.എന്‍. ശ്രീകൃഷ്ണ അദ്ധ്യക്ഷനായ പത്തംഗ സമിതി ശുപാര്‍ശ ചെയ്തത്. എ.ഐ.സി.ടി.ഇ അംഗീകരിച്ച ശുപാര്‍ശ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കൈമാറി. ഉത്തരവ് ഉടന്‍ ഇറക്കിയേക്കും.
https://www.facebook.com/Malayalivartha

























