ഭക്ഷണം നാട്ടുകാർ നൽകും,ഭിക്ഷക്കാരിയുടെ മരണാനന്തര ശേഷം വീട്ടിൽ കണ്ട കാഴ്ച്ച കണ്ട് നാട്ടുക്കാരടക്കം ഒന്നടങ്കം നടുങ്ങി; താമസിക്കുന്ന ഷെഡ്ഡിലെ ചപ്പു ചവറുകള്‍ക്കിടയില്‍ പല ടിന്നുകളില്‍ അടച്ച നിലയില്‍ കണ്ടെത്തിയത് ലക്ഷങ്ങൾ

താമസിക്കുന്ന ഷെഡ്ഡിലെ ചപ്പു ചവറുകള്‍ക്കിടയില്‍ പല ടിന്നുകളില്‍ അടച്ച നിലയില്‍ ഭിക്ഷക്കാരിയില്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ സമ്പാദ്യം. നോട്ടുകളില്‍ കേടുപാടുകള്‍ പറ്റിയ നിലയില്‍ മാത്രമുള്ളത് പതിനായിരത്തോളം രൂപയോളം വരും.
ശനിയാഴ്ച മരിച്ച വൃദ്ധയുടെ സമ്പാദ്യം ഇന്നലെ വൈകിട്ട് വരെ എണ്ണിത്തിട്ടപ്പെടുത്തിയത് 68,000 രൂപയോളം. നാണയത്തുട്ടുകള്‍ വേറെയും. പോലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എണ്ണിയിട്ടും പണം എണ്ണിത്തീര്‍ക്കാനായിട്ടില്ല. കലവൂരില്‍ ഒറ്റയ്ക്ക് ഭിക്ഷയാചിച്ചു ജീവിച്ചിരുന്ന 68 കാരി ചെട്ടിക്കാട് പള്ളിപ്പറമ്പില്‍ റോസ്സമ്മ മരിച്ചു കഴിഞ്ഞപ്പോള്‍ അവരുടെ ഒറ്റമുറിയില്‍ നിന്നും കണ്ടെത്തിയ തുക എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.
നാണയങ്ങളും നോട്ടുകളുമായി സമ്പാദ്യം ലക്ഷത്തോളം വരുമെന്നാണ് കണക്ക്. പോലീസിന്റെയും പഞ്ചായത്തംഗം ആലീസ് സന്ധ്യാവിന്റെയും സാന്നിദ്ധ്യത്തിലാണ് ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് പണം എണ്ണുന്നത്. ഇന്നും പണം എണ്ണല്‍ തുടരുമെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ചയാണ് റോസമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും ദിവസമായി പുറത്ത് കാണാതെ വന്നതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്തുവര്‍ഷമായി ഒറ്റയ്ക്ക് ഷീറ്റ് മേഞ്ഞ ഷെഡ്ഡില്‍ താമസിച്ചിരുന്ന റോസമ്മ അവിവാഹിതയാണ്. നാട്ടുകാരാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. സഹോദരങ്ങളെ ഉള്‍പ്പെടെ ആരേയും ഇവര്‍ താമസ സ്ഥലത്തേക്ക് അടുപ്പിച്ചിരുന്നില്ല. മുറി മുഴുവന്‍ ചപ്പുചവറുകളാല്‍ നിറഞ്ഞ നിലയിലാണ്.
ചവറുകള്‍ക്കിടയില്‍ 30 രൂപവീതമുള്ള പൊതികളാക്കിയായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പണമിടുന്നതിനു മുമ്പും പിമ്പും മെഴുകുതിരിയും തീപ്പെട്ടിയും വെച്ച് അടച്ച നിലയില്‍ പല ടിന്നുകളിലായി ചവറുകള്‍ക്കിടയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഒട്ടേറെ ടിന്നുകളാണ് ചവറുകള്‍ക്കിടയില്‍ നിന്നും കിട്ടിയത്.

https://www.facebook.com/Malayalivartha


























