സ്കൂൾ പ്രിന്‍സിപ്പാളുടെ മരണത്തിന് പിന്നിൽ... ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

രാജപുരം കൊട്ടോടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കുണ്ടംകുഴി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ബാബു മാസ്റ്ററുടെ ആത്മഹത്യ കുറിപ്പു ലഭിച്ചു. തലവേദനയെ തുടര്‍ന്നു കഴിഞ്ഞ രണ്ടു മാസമായി ബാബു മാസ്റ്റര്‍ അവധിയിലായിരുന്നു. തലവേദനയെ തുടര്‍ന്ന് ആയുര്‍വേദ ചികിത്സ നടത്തിവരികയായിരുന്നു. പിന്നീട് ചികിത്സ അലോപ്പതിയിലേയ്ക്കു മാറ്റി.
കഴിഞ്ഞ ദിവസം രോഗത്തെക്കുറിച്ചു വിശദമായ പരിശോധന നടത്തുകയും ചെയ്തു. പരിശോധന ഫലം ലഭിച്ചതിനെ തുടര്‍ന്നാണു ആത്മഹത്യ ചെയ്തത് എന്നു സുചനയുണ്ട്.
മരണശേഷം അധ്യാപകന്റെ മുറി പരിശോധിച്ചതില്‍ നിന്നാണ് ആത്മഹത്യ കുറിപ്പു ലഭിച്ചത്. മരുന്നു കഴിച്ചു മടുത്തു, ഞാന്‍ പോകുന്നു, സിജിയും മക്കളും എന്നെ സ്‌നേഹിച്ചവരും വെറുക്കരുത് എന്നും ബാബു മാസ്റ്റര്‍ ആത്ഹമത്യ കുറിപ്പില്‍ പറയുന്നു.
പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്ന ബാബു മാസ്റ്റര്‍ പിന്നീട് പ്ലസ്ടു അധ്യാപകനാകുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പാളായിരുന്നു ബാബു മാസ്റ്റര്‍. പിന്നീടു ബന്തടുക്ക സ്‌കൂളിലെ പ്രിന്‍സിപ്പാളായി ചുമതല നിര്‍വഹിച്ചു. പ്രിന്‍സിപ്പാലായിരിക്കുന്ന സമയത്തു സ്‌കൂളിന്റെ നിലവാരമുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത് എന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു.
എളിമയും സ്വഭാവഗുണവും കൊണ്ട് അധ്യാപകര്‍ക്കിടയിലെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അധ്യാപകന്റ ആക്‌സമിക മരണം സഹപ്രവര്‍ത്തകരേയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ ദുഖത്തിലാക്കി.
https://www.facebook.com/Malayalivartha


























