Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ഓഖി ദുരന്തത്തില്‍ വേദനയനുഭവിക്കുന്ന കുടുംബാംഗങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സമഗ്ര പദ്ധതി

14 DECEMBER 2017 11:34 PM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി

ഓഖി ദുരന്തത്തില്‍ വേദനയനുഭവിക്കുന്ന കുടുബാംഗങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആരോഗ്യ, സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഉറ്റവരെ നഷ്ടപ്പെട്ടവര്‍, കാണാതായവര്‍, രക്ഷപ്പെട്ടുവന്നവര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി വിലയിരുത്തി അവരെ മാനസികമായും സാമൂഹികമായും സാമ്പത്തികമായും സഹായിക്കുക എന്നതാണ് ലക്ഷ്യം. റവന്യൂ വകുപ്പ്, ഫിഷറീസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ സാമൂഹ്യ നീതി വകുപ്പാണ് പദ്ധതിയാവിഷ്‌ക്കരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള സംഘാംഗങ്ങള്‍ ഇവരുടെ വീടുകളിലെത്തി പ്രശ്‌നങ്ങള്‍ പഠിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. പൂജപ്പുര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ഈ കൗണ്‍സിലര്‍മാര്‍ക്കായി നടത്തിയ പ്രത്യേക പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശേഷിക്കുന്നവരെ സമാശ്വാസിപ്പിച്ച് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന് സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ ലക്ഷ്യമാണ്. എല്ലാവരും ഇതൊരു സാമൂഹിക ദൗത്യമായേറ്റെടുക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 

ആരോഗ്യ, സാമൂഹ്യ നീതി വകുപ്പിലെ കൗണ്‍സിലര്‍മാരാണ് വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച ഇവരോടൊപ്പം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ അല്ലെങ്കില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുക, കുടിവെള്ളം, ആഹാരം, വിദ്യാഭ്യാസം, വിവാഹം തുടങ്ങി അവരെ ബാധിച്ചിരിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ അവശ്യങ്ങള്‍ കണ്ടെത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഈ കൗണ്‍സിലര്‍മാര്‍ ശേഖരിച്ച വിവരത്തിന്റെയടിസ്ഥാനത്തില്‍ അരോഗ്യ, സാമൂഹ്യനീതി വകുപ്പ് മറ്റ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. മാത്രമല്ല മാനസികാരോഗ്യ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഉണ്ടാക്കിക്കൊടുക്കും. മൂന്നുമുതല്‍ 6 മാസം വരെ ദീര്‍ഘ കാലത്തേക്ക് ഈ സേവനങ്ങള്‍ നല്‍കേണ്ടിവരും.

കൗണ്‍സിലര്‍മാര്‍, വോളന്ററി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 80-തോളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ നൂഹുബാവ, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, മാനസികാരോഗ്യ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ പി.എസ്., ഡി.പി.എം. ഡോ. സ്വപ്ന കുമാരി, മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി സംസ്ഥാന സെക്രട്ടറി ഡോ. ജയപ്രകാശന്‍ കെ.പി., പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സാഗര്‍, മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗം പ്രൊഫസര്‍ ഡോ. അനില്‍കുമാര്‍ ടി.വി., മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഓഖി ദുരന്തം ഉണ്ടായപ്പോള്‍ തന്നെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ദുരന്തമുണ്ടായ സ്ഥലങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ജനറല്‍ ആശുപത്രി, ഫോര്‍ട്ട് ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ തേടിയെത്തിയവര്‍ക്ക് മതിയായ ചികിത്സാ സൗകര്യങ്ങളും ഭക്ഷണവും ലഭ്യമാക്കിക്കൊടുക്കുകയും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം നല്‍കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (19 minutes ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (33 minutes ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (50 minutes ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (1 hour ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (1 hour ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (14 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (14 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (17 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (17 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (19 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (19 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (19 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (19 hours ago)

Malayali Vartha Recommends