Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

അമിറുള്‍ ഇസ്ലാം തൂക്കുമരത്തിലേക്ക് കയറുമ്പോള്‍ കുരുക്കൊരുക്കുന്ന ആരാച്ചാരുടെ മാനസികാവസ്ഥ തുറന്നു പറയുന്നു

16 DECEMBER 2017 08:56 AM IST
മലയാളി വാര്‍ത്ത

ജിഷാ വധക്കേസില്‍ അമിറുള്‍ ഇസ്ലാമിന് കൊലക്കയര്‍ ഒരുങ്ങുമ്പോള്‍ ആരാച്ചാരുടെയും അതിന് അംഗീകാരം നല്‍കുന്ന ജയില്‍ ഡിജിപിയുടേയും സാക്ഷ്യം വഹിക്കുന്നവരുടേയും അനുഭവം വിവരിക്കുകയാണ് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. മംഗളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അലക്‌സാണ്ടര്‍ ജേക്കബ് ഇക്കാര്യങ്ങള്‍ വിവരിച്ചത്. 

കാല്‍നൂറ്റാണ്ടു പിന്നിടുമ്പോള്‍, കഴുത്തില്‍ തൂക്കുകയര്‍ വീഴാനുള്ള അടുത്ത ഊഴം ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിക്ക്. പുന:പരിശോധനാഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെങ്കിലും രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനാല്‍ ഏതുനിമിഷവും ആന്റണി തൂക്കിലേറ്റപ്പെടാം.

ആന്റണിക്കു വധശിക്ഷ ഉറപ്പായതോടെ, ജയില്‍ ഡി.ജി.പി. സ്ഥാനത്തുനിന്നു തന്നെ മാറ്റണമെന്നാവശ്യപ്പെട്ടു 2013ല്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കത്ത് നല്‍കിയിരുന്നു. വധശിക്ഷയോടു മാനസികമായി യോജിപ്പില്ലാത്തതിനാലായിരുന്നു ഈ അസാധാരണനടപടി. കത്തുകണ്ട് അമ്പരന്ന ആഭ്യന്തരമന്ത്രി ജയില്‍ മേധാവിയെ വിളിപ്പിച്ചു. 

കൊല്ലാനുള്ള ഉത്തരവില്‍ ഒപ്പിടാന്‍ മനസ് അനുവദിക്കുന്നില്ലെന്ന ധര്‍മസങ്കടം അലക്‌സാണ്ടര്‍ ജേക്കബ് തിരുവഞ്ചൂരിനോടു പങ്കുവച്ചു. അക്കാര്യം ശിക്ഷ നടപ്പാക്കേണ്ടിവരുമ്പോള്‍ ആലോചിക്കാമെന്നു പറഞ്ഞാണു ജയില്‍ മേധാവിയെ മന്ത്രി മടക്കിയയച്ചത്. ഇങ്ങനെ ലോലഹൃദയനായാല്‍ എന്തു ചെയ്യുമെന്നു തിരുവഞ്ചൂര്‍ ചോദിച്ചതായും അലക്‌സാണ്ടര്‍ ജേക്കബ് ഓര്‍മിച്ചു. 

തൂക്കിക്കൊല്ലുന്ന പ്രാകൃതരീതിക്കു പകരം വൈദ്യുതിക്കസേര ഉപയോഗിച്ചു ശിക്ഷ നടപ്പാക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടതും അലക്‌സാണ്ടര്‍ ജേക്കബാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ വൈദ്യുതിക്കസേര ഉപയോഗിച്ചാണു വധശിക്ഷ നടപ്പാക്കുന്നത്. സെക്കന്റുകള്‍ക്കകം മരണം സംഭവിക്കുമെന്നതാണ് ഈ രീതിയുടെ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴുമരത്തിലാണെങ്കില്‍ പ്രാണന്‍ പോകാന്‍ 10 മിനിട്ട്‌വരെയെടുത്തേക്കും. 

എന്നാല്‍, തൂക്കിക്കൊല്ലാനാണു കോടതി ഉത്തരവെന്നും ഷോക്കടിപ്പിച്ചു കൊല്ലാനല്ലെന്നുമായിരുന്നു അന്നത്തെ നിയമ സെക്രട്ടറി രാമരാജ പ്രേമപ്രസാദിന്റെ മറുപടി. വധശിക്ഷ നടപ്പാക്കാന്‍ നിലവില്‍ കേരളത്തില്‍ ആരാച്ചാരില്ല. ആരാച്ചാരായി നിയമിക്കണമെന്നാവശ്യപ്പെട്ടു നെയ്യാറ്റിന്‍കര സ്വദേശി നല്‍കിയ അപേക്ഷ സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. 

എം.എക്കാരനായ അയാളെ അഭിമുഖത്തിനു ക്ഷണിക്കുകയും ചെയ്തു. വധശിക്ഷ നടപ്പാക്കാന്‍ െധെര്യമുണ്ടോയെന്ന ചോദ്യത്തിന്, അന്ന് അവധിയെടുത്താല്‍ പോരേ എന്നായിരുന്നു മറുപടി. അന്തംവിട്ട ജയില്‍ മേധാവി ഇക്കാര്യം ഫയലില്‍ രേഖപ്പെടുത്തുകയും ചെയ്തു.

തമിഴ്‌നാട്ടില്‍നിന്ന് ആരാച്ചാരെ വരുത്തിയും വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഒന്‍പത് ആരാച്ചാര്‍മാരുണ്ട്. വധശിക്ഷാവിധി രാജ്യത്തെ ഏതു ജയിലിലും നടപ്പാക്കാമെന്നാണു നിയമം. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണു തൂക്കുമരമുള്ളത്. 

തിരുവനന്തപുരത്തെ കൊലമുറി ഈയിടെ പുതുക്കിപ്പണിതു. പുതിയ വടവും വാങ്ങി. വധശിക്ഷ നടപ്പാക്കുമ്പോള്‍ ആരാച്ചാര്‍ക്കു പുറമേ ജയില്‍ സൂപ്രണ്ട്, കോടതിയിലെ ആമീന്‍ എന്നിവരുമുണ്ടാകണം. തൂക്കിക്കൊലയ്ക്കു നേതൃത്വം നല്‍കിയ മൂന്നു ജയില്‍ സൂപ്രണ്ടുമാര്‍ തൊണ്ടയില്‍ അര്‍ബുദം ബാധിച്ചാണു മരിച്ചതെന്ന യാദൃശ്ചികതയും അലക്‌സാണ്ടര്‍ ജേക്കബ് ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (32 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (12 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (13 hours ago)

Malayali Vartha Recommends