അനുമതിയില്ലാതെ പാടം നികത്തിയാല്‍ ക്രിമിനല്‍കുറ്റം

പാടവും ജലസ്രോതസ്സുകളും നികത്തുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രിമിനല്‍ കുറ്റമാക്കുന്ന നിയമഭേദഗതി മന്ത്രിസഭ യോഗം അംഗീകരിച്ചു. തരിശിടുന്ന നെല്‍പ്പാടം ഉടമ അനുവദിച്ചില്ലെങ്കിലും ഏറ്റെടുത്ത് കൃഷിചെയ്യാനും പൊതു ആവശ്യത്തിന് പാടം നികത്തുന്നത് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും വ്യവസ്ഥയുണ്ട്.
പൊതു ആവശ്യത്തിന് നികത്താന്‍ അനുമതി നല്‍കുന്നതിന് പ്രാദേശിക സമിതികള്‍ക്കുള്ള അധികാരം ഇല്ലാതാക്കി. ഇതടക്കം വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു.
അനുമതിയില്ലാതെ പാടം നികത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവു ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാക്കാനാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. നിലംനികത്തുന്ന സംഭവങ്ങളില്‍ പൊലീസിന് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാകും. പൊതു ആവശ്യത്തിനായി നെല്‍വയലും നീര്‍ത്തടങ്ങളും നികത്താന്‍ പ്രാദേശിക സമിതികള്‍ക്കുള്ള അധികാരം ഒഴിവാക്കണമെന്നും സര്‍ക്കാറിന് നേരിട്ട് തീരുമാനമെടുക്കാന്‍ അനുമതി നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. വന്‍കിടക്കാര്‍ക്ക് നെല്‍വയല്‍ ആവശ്യംപോലെ നികത്താന്‍ &ിയുെ;സൗകര്യം ചെയ്യുന്നതിനാണു ഈ വ്യവസ്ഥയെന്ന് ആക്ഷേപമുയര്‍ന്നു. ഇതോടൊപ്പം നേരത്തേ ഉള്‍പ്പെടുത്തിയ പ്രാദേശിക നിരീക്ഷണ സമിതികളെ ഒഴിവാക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.ഇതില്‍ കൃഷിമന്ത്രി എതിര്‍പ്പ് പ്രകടിച്ചു. ഈ സാഹചര്യത്തിലാണ് സി.പി.എംസി.പി.ഐ നേതൃത്വം ആശയവിനിമയം നടത്തി സര്‍ക്കാര്‍ ആവശ്യത്തിന് മാത്രമായി നികത്തല്‍ അനുമതി പരിമിതപ്പെടുത്താന്‍ ധാരണയായത്. പ്രാദേശിക സമിതികള്‍ക്കുണ്ടായിരുന്ന അനുമതി അധികാരം ഇല്ലാതാകും. പകരം സംസ്ഥാനതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കും.
കൃഷിചെയ്യാതെ വെറുതെ കിടക്കുന്ന തരിശുനിലങ്ങള്‍ ഉടമയുടെ അനുമതിയില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുത്ത് കൃഷിയിറക്കാന്‍ അനുമതി നല്‍കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതോടെ 98,000 ഹെക്ടര്‍ തരിശ് നിലങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയും. ഭൂമിയുടെ ഉടമസ്ഥരുടെ അനുമതി ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനം നോട്ടീസ് നല്‍കും. 15 ദിവസത്തിനകം അനുമതി നല്‍കിയില്ലെങ്കില്‍ കൃഷിനടത്താന്‍ ബന്ധപ്പെട്ട ഏജന്‍സിയെ ഏല്‍പിക്കാം. ഉടമക്ക് ന്യായമായ ലാഭവിഹിതം നല്‍കും. ഭൂമിയുടെ ഉടമസ്ഥതയില്‍ ഒരുവിധ അവകാശവും കൃഷിചെയ്യുന്നവര്‍ക്ക് ഉണ്ടാകില്ല. 2008ന് മുമ്പ് നികത്തിയ പാടങ്ങല്‍ ക്രമപ്പെടുത്തുന്നതിന് പിഴയീടാക്കാനും വ്യവസ്ഥയുണ്ട്
https://www.facebook.com/Malayalivartha


























