ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഉള്ള പിന്തുണ നഷ്ടപ്പെടുത്തുമെന്ന് കരുതിയ ഹസന് തെറ്റിപ്പോയി; ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുമായി മുരളീധരന്‍

ചാരക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍ നടത്തിയ പ്രസ്താവന വലിയൊരു വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. കെ.പി.സി.സി.യുടെ പുതിയ പ്രസിഡന്റായി കെ. മുരളീധരനെ ഉമ്മന്‍ ചാണ്ടി പിന്തുണയ്ക്കുമെന്ന് കണ്ടതോടെയാണ് ഈ വിവാദങ്ങള്‍ ഉണ്ടായത്. പഴയ ചാരക്കേസെടുത്തിട്ടാല്‍ മുരളി എല്ലാം മറന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിക്കുമെന്നാണ് കൂട്ടാളികളും വിചാരിച്ചത്. എന്നാല്‍ തന്ത്രപരമായ നിലപാടാണ് മുരളീധരന്‍ എടുത്തത്. തന്റെ പിതാവിനെ മറിച്ചിട്ട ഉമ്മന്‍ ചാണ്ടിയേക്കാള്‍ തിരുത്തല്‍ വാദവുമായി കാലുവാരിയ രമേശ് ചെന്നിത്തലയേയാണ് മുരളീധരന്‍ വിമര്‍ശിച്ചത്.
വിവാദവുമായി ബന്ധപ്പെട്ട് താന്‍ മിണ്ടാതിരുന്നത് സ്ഥാനം മോഹിച്ചല്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചാല്‍ വീണ്ടും പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറികളുണ്ടാകും. അന്ന് കരുണാകരന്റെ രാജി അനാവശ്യമായിരുന്നു. അന്ന് അദ്ദേഹത്തെ ചതിച്ചത് ഒരുപാട് പേര്‍ ചേര്‍ന്നാണ്. ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും അദ്ദേഹത്തെ ചതിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു. പാമോലിന്‍ കേസിലും രാജന്‍ കേസിലും കരുണാകരന് എതിരായ ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുരളീധരന്‍ ഉദ്ദേശിച്ച നേതാവ്. എന്നാല്‍, അദ്ദേഹത്തിന്റെ പേര് മുരളീധരന്‍ പറഞ്ഞിട്ടില്ല.
ഏ.കെ. ആന്റണിയെ കെപിസിസി അധ്യക്ഷ സ്ഥാനത്ത്‌നിന്നും നീക്കിയതും കരുണാകരന്റെ മുഖ്യമന്ത്രി കസേര തെറിപ്പിച്ചതുമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് തുടക്കം എന്നു മാത്രമായിരുന്നു കഴിഞ്ഞ ദിവസം മുരളീധരന്‍ പ്രതികരിച്ചത്. അതിന് ശേഷമാണ് ഇപ്പോള്‍ ചെന്നിത്തലയ്ക്കിട്ട് ഒളിയമ്പ് എയ്തിരിക്കുന്നത്.
ചാരക്കേസുമായി ബന്ധപ്പെട്ട് കെ. കരുണാകരന്റെ രാജിക്കായി കോണ്‍ഗ്രസ്സില്‍ സമ്മര്‍ദ്ദം ഉയര്‍ന്നപ്പോള്‍ കരുണാകരനെക്കൊണ്ട് രാജിവെയ്പ്പിക്കരുതെന്ന് ഏ.കെ. ആന്റണി തന്നോടും ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നതായി കഴിഞ്ഞ ദിവസം കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് അദ്ദേഹത്തെക്കൊണ്ട് രാജിവെപ്പിച്ചതില്‍ ഇപ്പോള്‍ ദുഖിക്കുന്നുണ്ടെന്നും ഹസന്‍ തുറന്നു പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിനുള്ളില്‍ ചാരക്കേസും കരുണാകരന്റെ രാജിയും വീണ്ടും ചര്‍ച്ചയായത്.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചതില്‍ ഖേദിക്കുന്നുവെന്നാണ് കെ.കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു ഡിസിസിയില്‍ നടത്തിയ അനുസ്മരണച്ചടങ്ങിനിടെയാണ് ഇത് പറഞ്ഞത്.
കരുണാകരനെ നീക്കാനുള്ള ശ്രമത്തെ എ.കെ. ആന്റണി എതിര്‍ത്തിരുന്നു. നീക്കം പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ശൈലി മാറ്റണമെന്ന ആവശ്യമോ ശാസനയോ മതിയെന്നായിരുന്നു ആന്റണിയുടെ നിലപാട്. ഇക്കാര്യം പറഞ്ഞ് അദ്ദേഹം എന്നെയും ഉമ്മന്‍! ചാണ്ടിയെയും വിളിച്ചിരുന്നു. ഇന്നു ചിന്തിക്കുമ്പോള്‍, ലീഡറോടു കാണിച്ചതു കടുത്ത അനീതിയാണെന്നു ബോധ്യമാകുന്നു. രാജിയിലേക്കു നയിച്ചത് ആന്റണിയാണെന്നു വാര്‍ത്ത വന്ന ഘട്ടത്തിലും ആന്റണി മൗനം പാലിച്ചു. കേന്ദ്രമന്ത്രിപദമൊഴിഞ്ഞ ആന്റണി, മനസ്സില്ലാ മനസ്സോടെയാണു മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും ഹസന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























