റേഷന്‍കടകള്‍ പുനക്രമീകരിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍

എല്ലാ റേഷന്‍ കടകള്‍ക്കും കുറഞ്ഞത് 45 ക്വിന്റല്‍ ഭക്ഷ്യധാന്യമെങ്കിലും ലഭ്യമാവും വിധത്തില്‍ കടകള്‍ പുനഃക്രമീകരിക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍ . 75 ക്വിന്റല്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ കഴിയാത്ത കടകള്‍ നിര്‍ത്തലാക്കില്ല. എന്നാല്‍ എല്ലാ കടകളിലും 45 ക്വിന്റല്‍ എങ്കിലും വിതരണം ചെയ്‌തെങ്കിലേ പ്രതിമാസം 16,000 രൂപ ലഭിക്കുകയുള്ളുവെന്നതിനാല്‍ അത്തരം ക്രമീകരണം മാത്രമാവും നടത്തുകയെന്നും മന്ത്രി അറിയിച്ചു.റേഷന്‍ വ്യാപരികളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു തിലോത്തമന്‍.
റേഷന്‍കടകളിലെ കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാകുന്നതോടെ റേഷന്‍കടക്കാരുടെ പ്രതിഫല പാക്കേജ് നിലവില്‍ വരും. പരമാവധി റേഷന്‍ കടകള്‍ നിലനിര്‍ത്തുകയും സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ നയം. കാലങ്ങളായി ഉപേക്ഷിക്കപ്പെട്ടതും നടത്തിക്കൊണ്ടുപോകാന്‍ ലൈസന്‍സികള്‍ തയ്യാറല്ലാത്തതുമായ കടകള്‍ മാത്രമാണ് ഇല്ലാതാവുക.
പുതുവത്സരം പ്രമാണിച്ച് ജനുവരി 30 വരെ എല്ലാ കാര്‍ഡുടമകള്‍ക്കും അഞ്ചുകിലോ ആട്ട വിതരണം ചെയ്യും.പുറമെ റവ , മൈദാ, പുട്ടുപൊടി, അപ്പപ്പൊടി തുടങ്ങിയവ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന കാര്യവും പരിഗണനയിലാണ്.കടകളില്‍ ഇ പോസ് യന്ത്‌റങ്ങള്‍ സ്ഥാപിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനുവരി 6ന് മുഖ്യമന്ത്‌റി നിര്‍വ്വഹിക്കും. ആദ്യ ഘട്ടത്തില്‍ കരുനാഗപ്പള്ളി താലൂക്കിലെ 60 കടകളിലാണ് സ്ഥാപിക്കുക.മാര്‍ച്ച് 31 നകം മുഴുവന്‍ കടകളിലും വ്യാപിപ്പിക്കും.ഇ പോസ് യന്ത്‌റങ്ങള്‍ സ്ഥാപിക്കുന്ന കടകളില്‍ റേഷന്‍ കടക്കാരുടെ പ്രതിഫലപാക്കേജ് നിലവില്‍ വന്നുതുടങ്ങും.
ആധാര്‍ അധിഷ്ഠിതമായ വിതരണ സംവിധാനമാണ് ഇത്.കടകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ചുമതലപ്പെടുത്തുന്ന ആള്‍ മുഖേന സാധനങ്ങള്‍ വാങ്ങാമെന്നും മന്ത്രി പറഞ്ഞു.
ചര്‍ച്ചയില്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തേജ് ലോഹിത് റെഡ്ഡി , റേഷനിംഗ് കണ്‍ട്രോളര്‍ സന്തോഷ് എന്നിവരും വിവിധ റേഷന്‍കട സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
https://www.facebook.com/Malayalivartha


























