നരണി പുഴയിൽ തോണി മറിഞ്ഞ് മരിച്ച ആറു കുരുന്നുകളെ അവസാനമായി ഒന്നു കാണാൻ ആയിരങ്ങൾ...

മലപ്പുറം ചങ്ങരംകുളത്തിനടുത്ത് പൊന്നാനി നരണി പുഴയിൽ തോണി മറിഞ്ഞ് മരിച്ച ആറു കുട്ടികളുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് നൽകി. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. പുലർച്ചെ ആറോടെ തുടങ്ങിയ ഇൻക്വസ്റ്റ് നടപടികൾ എട്ടോടെ പൂർത്തിയായിരുന്നു.
ആറ് ആംബുലൻസുകളിലായി ചങ്ങരംകുളത്ത് നിന്ന് വിലാപയാത്രയായി വാഹനങ്ങൾ ഒരുമിച്ച് നീങ്ങി. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പടെയുള്ളവർ വിലാപയാത്രയിൽ പങ്കെടുത്തു. നരണിപ്പുഴ-കൊളപ്പുള്ളി റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് പൊതുദർശനത്തിന് വച്ച കുരുന്നുകളുടെ മൃതദേഹങ്ങൾ കാണാൻ ആയിരങ്ങൾ ഓടിയെത്തി.
പൊതുദർശനത്തിന് ശേഷം വീടുകളിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ഈശ്വരമംഗലം പൊതുശ്മശാനത്തിൽ വൈകുന്നേരം നാലോടെ സംസ്കരിക്കും. അവധി ആഘോഷിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. നാലു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്, ഇരുപത് വയസില്‍ താഴെയുള്ളവരാണ് അപകടത്തില്‍ മരിച്ചവര്‍. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലയിലാണ് അപകടം നടന്നത്. അവധി ആഘോഷത്തിനായി ഒത്ത് ചേര്‍ന്ന ഒരേ തറവാട്ടിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വിജനമായ സ്ഥലത്ത് നടന്ന അപകടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതാണ് മരണ നിരക്ക് കൂട്ടിയത്.
https://www.facebook.com/Malayalivartha


























