ആശുപത്രി ജീവനക്കാർക്കായി കാത്തിരുന്ന് രോഗികൾ വലഞ്ഞു ; ഒടുവിൽ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ആശുപത്രി തുറപ്പിച്ചു

ക്രിസ്മസ് കഴിഞ്ഞിട്ടും അതിന്റെ ആലസ്യത്തിൽ ആശുപത്രി തുറക്കാൻ ആരോഗ്യവകുപ്പ് ജീവനക്കാര്‍ മറന്നതോട് കൂടിപെരുവഴിയിലായത് ഇടുക്കി നെടുങ്കണ്ടത്തെ രോഗികളാണ്. അവധി കഴിഞ്ഞിട്ടും പാമ്പാടുംപാറയില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരെത്താത്തതോടെയാണ് രോഗികള്‍ വലഞ്ഞത്. ഡിസംബര്‍ 26ന് വൃദ്ധര്‍ ഉൾപ്പെടെയുള്ള രോഗികൾ ഉച്ചവരെയും കാത്തിരുന്നിട്ടും ആരോഗ്യ വകുപ്പ് അധികൃതർ ആരും തന്നെ എത്തിയിരുന്നില്ല. വളരെ വൈകിയും ആശുപത്രി തുറക്കാതായപ്പോൾ രോഗികൾ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നൽകുകയായിരുന്നു. രോഗികളുടെ പരാതിയില്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ബന്ധപ്പെട്ട ജീവനക്കാരെ വരുത്തി ആശുപത്രി തുറപ്പിക്കുകയായിരുന്നു.
പ്രാക്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നെടുങ്കണ്ടം ഉള്‍പ്പടെയുള്ള ദൂര പ്രദേശങ്ങളില്‍ നിന്നുപോലും പതിവായി നിരവധി രോഗികള്‍ എത്താറുണ്ട് ആ നിലയ്ക്കാണ് ആരോഗ്യവകുപ്പ് അധികൃതരുടെ ഈ അനാസ്ഥ. പാലിയേറ്റീവ് സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി ആളുകളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. എന്നാല്‍ ആശുപത്രി രാവിലെ തുറക്കാത്തതോടെ നിത്യരോഗികള്‍ക്ക് മരുന്ന് ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വന്നു.
നാല്‍പ്പതോളം ജീവനക്കാരും ഡോക്ടര്‍മാരും ഉള്ള ആശുപത്രിയില്‍ ആരും എത്താതിരുന്നത് പ്രതിഷേധത്തിന് കാരണമായി. അതേസമയം ജോലി സംബന്ധമായ വിവിധ ആവശ്യങ്ങള്‍ക്കായി പോയതുകൊണ്ടാണ് ആശുപത്രി തുറക്കാന്‍ വൈകിയതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വാദം.
https://www.facebook.com/Malayalivartha


























