അഴിമതി വിരുദ്ധ സർക്കാരിൽ അഴിമതിക്കുറ്റം ആരോപിക്കപ്പെട്ട ഉന്നതന് സുഖവാസം

സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിഛായക്ക് മങ്ങലേല്പിച്ച് പുതിയൊരു ആരോപണം കൂടി. ഹരിത ട്രൈബ്യൂണൽ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷൻ കെ.സ ജീവന്റെ കാലാവധി സർക്കാർ നീട്ടി നൽകി. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഇടപെടലിനെ തുടർന്നാണ് നടപടിയെന്ന് അറിയുന്നു. മുഖ്യമന്ത്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മലിനീകരണ നിയന്ത്രണ ബോർഡ്. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താൻ സൗകര്യമുള്ള സ്ഥാപനമാണ് ഇത്.
മുഖ്യമന്ത്രി ഇത്തരം ഒരു അഴിമതിക്ക് കൂട്ടുനിൽക്കുമെന്ന് അദ്ദേഹത്തെ അറിയുന്നവർ വിശ്വസിക്കുന്നില്ല. എന്നാൽ അത് സംഭവിച്ചിരിക്കുന്നു. 2010 ൽ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് സജീവൻ ചുമതലയേറ്റത്. മൂന്നു വർഷമാണ് ചെയർമാന്റെ കാലാവധി. രണ്ടു തവണ നീട്ടി നൽകി. നിരവധി തവണ അഴിമതി ആരോപണങ്ങൾക്ക് വിധേയനായ സജീവനെ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ഒടുവിൽ ഹരിത ട്രൈബ്യൂണൽ തന്നെ ആവശ്യപ്പെട്ടു. പ്രസ്തുത വിധിക്കെതിരെ സജീവൻ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതിനെ തുടർന്നാണ് കാലാവധി നീട്ടി നൽകിയത്.
സിസംബർ ഒന്നിന് ചെയർമാനെ മാറ്റുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷമാണ് അദേഹത്തെ തുടരാൻ അനുവദിച്ചത്. ഫലത്തിൽ മുഖ്യമന്ത്രിയുടെ വാക്കാണ് പാഴായത്. മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു തീരുമാനമെടുക്കാൻ കഴിയില്ല. കാരണം പാർട്ടിയാണ് സി പി എമ്മിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്.
മലിനീകരണ നിയന്ത്രണ ബോർഡ് സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി ആസ്ഥാനങ്ങളിൽ ഒന്നാണ്. വൻകിട പദ്ധതികൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ പ്രവർത്തനം തുടങ്ങാനാവില്ല. സ്വകാര്യ മേഖലയിൽ സ്ഥാപനങ്ങൾ തുടങ്ങണമെങ്കിലും ബോർഡിന്റെ അനുമതി ആവശ്യമാണ്. ഇത്തരം മേഖലകളിലാണ് കോടികൾ കോഴയായി മറിയുന്നത്. സജീവനെതിരെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. അഴിമതി തെളിയിക്കപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കാൻ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചത്. ട്രൈബ്യൂണലിനെ സംബന്ധിച്ചടത്തോളം മലിനീകരണ നിയന്ത്രണ ബോർഡിന് വലിയ പ്രാധാന്യമുണ്ട്.
മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. മുമ്പ് ഡോ.ബി. ഇക്ബാലായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷൻ. അറിയപ്പെടുന്ന പരിസ്ഥിതിവാദിയാണ് അദ്ദേഹം. അനാരാഗ്യം കാരണം അദ്ദേഹം പുതിയ ചുമതലകളൊന്നും എടുത്തിട്ടില്ല. മലിനീകരണ നിയന്ത്രണ ബോർഡ് അദ്ദേഹത്തെ ഏൽപ്പിച്ചുമില്ല.
https://www.facebook.com/Malayalivartha


























