Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഉമ്മന്‍ചാണ്ടി - ചെന്നിത്തല യുദ്ധം, മുരളീധരനും വാഴയ്ക്കനും തമ്മിലായി വളര്‍ന്നു, ഇരുഗ്രൂപ്പുകളും ലക്ഷ്യം വയ്ക്കുന്നത് അടുത്ത മുഖ്യമന്ത്രി കസേര

27 DECEMBER 2017 04:48 PM IST
മലയാളി വാര്‍ത്ത

കരുണാകരനെ ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ചാരക്കേസില്‍ കെ.കരുണാകരനെതിരെ തിരിഞ്ഞതില്‍ ഖേദമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പോര് മുറുകിയത്. ചാരക്കേസില്‍ വീണ്ടും വിവാദം സൃഷ്ടിക്കേണ്ട കാര്യമില്ലെന്ന് ആദ്യം പറഞ്ഞ മുരളീധരന്‍ കഴിഞ്ഞദിവസം കോഴിക്കോട്ട് നടത്തിയ പ്രസ്താവനയാണ് എ, ഐ ഗ്രൂപ്പ് യുദ്ധത്തിന് കളമൊരുക്കിയത്. കരുണാകരനൊപ്പം ഒരു ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ വരെ കാല് വരിയെന്നും അങ്ങനെ നോക്കുമ്പോള്‍ പടയൊരുക്കം സി.പി.എമ്മിനും ബി.ജെ.പിക്കും എതിരെയല്ല കോണ്‍ഗ്രസിലെ ചിലര്‍ക്കെതിരെയാണ് നടത്തേണ്ടതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ പണ്ട് അമ്പ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ തിരിയുകയായിരുന്നു.

ചെന്നിത്തലയും കരുണാകരനും മുമ്പ് ഒരിലയില്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോസ് സോഷ്യല്‍മീഡിയയില്‍ വയറലായി. ചെന്നിത്തലയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായി. ഇതോടെ ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കന്‍ കെ.മുരളീധരനെതിരെ രംഗത്ത് വരുകയായിരുന്നു. ലീഡറെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് കെ.മുരളീധരനാണെന്നും ഒരിക്കലും പറയാന്‍പാടില്ലാത്ത വാക്കുകള്‍ വരെ മുരളി അദ്ദേഹത്തെ കുറിച്ച് പറഞ്ഞെന്നും വാഴയ്ക്കന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ വിഷയത്തില്‍ ഇനി കക്ഷിചേരാനില്ലെന്ന് മുരളീധരന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമാക്കുന്നതിന് തടയിടാന്‍, എ.കെ ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം എം.എം ഹസന്‍ പ്രസ്താവന നടത്തുകയായിരുന്നെന്ന് അറിയുന്നു.

കെ.മുരളീധരനെ കെ.പി.സി.സി അധ്യക്ഷപദവിയിലേക്ക് കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് തടയിടാന്‍ ചെന്നിത്തലയും വാഴയ്ക്കനും അടക്കമുള്ള ഐ ഗ്രൂപ്പും ഉമ്മന്‍ചാണ്ടി പക്ഷത്തെ എം.എം ഹസനും അടക്കമുള്ളവര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. സോളാര്‍ കേസില്‍ സി.പി.എം ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിക്കുമ്പോള്‍ പരസ്യപിന്തുണയുമായി മുരളീധരന്‍ കൂടെയുണ്ട്. മാത്രമല്ല പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന രീതിയില്‍ മുരളീധരന്‍ പ്രസ്താവനയും നടത്തിയിരുന്നു. ഇതോടെയാണ് ചെന്നിത്തല മുരളീധരനെതിരെ നീക്കങ്ങള്‍ തുടങ്ങിയത്. ഇരുവരും മുമ്പേ അത്ര രസത്തിലല്ല. 

കരുണാകരനെതിരെ ചാരക്കേസ് ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് , മുഖ്യമന്ത്രി കസേരയില്‍ നിന്ന് തെറിപ്പിച്ചതില്‍ പ്രധാനി ഉമ്മന്‍ചാണ്ടിയാണ്. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അതെല്ലാം മറന്ന് പ്രായോഗികതയുമായി മുന്നേറുക എന്ന തന്ത്രമാണ് കെ.മുരളീധരന്‍ പയറ്റുന്നത്. മുരളിയെ പ്രസിഡന്റായി കൊണ്ടുവന്ന് പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനാകാനുളള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. ചെന്നിത്തലയാകട്ടെ ഹൈക്കമാന്‍ഡിലുള്ള സ്വാധീനം ഉപയോഗിച്ച് കരുത്ത് കാട്ടാനാണ് നോക്കുന്നത്. രണ്ട് പേരുടെയും ലക്ഷ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും അതിന് ശേഷമുള്ള മുഖ്യമന്ത്രി കസേരയുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (33 minutes ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (34 minutes ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (39 minutes ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (42 minutes ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (45 minutes ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (50 minutes ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (54 minutes ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (58 minutes ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (1 hour ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (1 hour ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (1 hour ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (1 hour ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (3 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (3 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends