17 കാരന്‍ വയോധികയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തി, വിവരം പിതാവിനോടു പറഞ്ഞു, അച്ഛനും മകനും ചേര്‍ന്നു തിരിച്ചെത്തി മൃതദേഹം വെള്ളക്കെട്ടില്‍ ഒളിപ്പിച്ചു : 150 പേരെ ചോദ്യം ചെയ്ത കേസില്‍ 17 കാരനെ കുടുക്കിയത് ആ നിർണ്ണായക തെളിവ്

അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂരില്‍ വയോധികയുടെ മരണം കൊലപാതകമാണെന്നു പോലീസ് സ്‌ഥിരീകരണം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ പതിനേഴു വയസുകാരന്‍ അറസ്‌റ്റില്‍. കൊലപാതകശേഷം മൃതദേഹം സംഭവസ്‌ഥലത്തുനിന്ന് മാറ്റാന്‍ സഹായിച്ചതിനു പ്രതിയുടെ പിതാവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരുകയാണെന്ന് വടകര എസ്.പി: എം.കെ. പുഷ്‌കരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണ സംഘം ഒന്നര മാസത്തിലേറെയായി നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണു പ്രതികള്‍ പിടിയിലായത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കണ്ടെത്തിയതോടെ പോലീസ് സ്വമേധയാ കേസടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
നവംബര്‍ ഏഴിന് വൈകിട്ടാണ് വയോധികയെ കാണാതാവുന്നത്. പിറ്റേന്നു വൈകിട്ട് മൂന്നു മണിയോടെ ചടങ്ങന്നാരിത്താഴ വയല്‍പ്രദേശത്തെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി. സ്‌ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് മൃതദേഹം ഇന്‍ക്വസ്‌റ്റ് നടത്തി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ 150 ലധികം പേരെ ചോദ്യം ചെയ്കയയുണ്ടായി. തുടര്‍ന്നാണു പ്രദേശത്ത് നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയ വിവരം പോലീസിന് ലഭിച്ചത്. പ്രതിയുടെ അടുത്ത വീട്ടിലായിരുന്നു മോഷണം. ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍ അന്വേഷണത്തില്‍ പ്രതി ഉപയോഗിച്ചത് നേരത്തെ കളവുപോയ ഫോണാണെന്നു കണ്ടെത്തി. പിതാവിന്റെ പേരിലുള്ള സിമ്മാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് ശാസ്‌ത്രീയമായ അന്വേഷണത്തിലൂടെ പോലീസ് പ്രതിയെ വലയിലാക്കി.
സംഭവ ദിവസം വൈകിട്ട് പ്രതി മദ്യലഹരിലായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തുകൂടി കടന്നു പോയ വയോധികയെ കടന്നുപിടിക്കുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാനഭംഗത്തിനിരയാക്കി. രാത്രിയോടെ വീട്ടിലെത്തിയ പ്രതി വിവരം പിതാവിനെ ധരിപ്പിച്ചു. തുടര്‍ന്ന് ഇരുവരും സംഭവസ്‌ഥലത്തെത്തി മൃതദേഹം തൊട്ടടുത്തുള്ള വയല്‍ പ്രദേശത്തെ വെള്ളക്കെട്ടില്‍ ഒളിപ്പിച്ചു.
https://www.facebook.com/Malayalivartha


























