ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് കേന്ദ്രം

ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ ഒരു നിര്‍ദേശവും സമര്‍പ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി.
റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹെന്‍ ആണ് ലോക്സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാസഞ്ചര്‍ ട്രെയിനുകളുടെ പ്രവര്‍ത്തന ചിലവ് വര്‍ഷം തോറും ഉയരുന്നുവെന്നും, എന്നാല്‍ യാത്രക്കാരില്‍ നിന്ന് വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെന്നും, നിലവില്‍ അത് ഉയര്‍ത്താനുള്ള ഒരു നിര്‍ദ്ദേശങ്ങളും റെയില്‍വേ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം, തിരക്കുള്ള സീസണുകളില്‍ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാറുണ്ടെന്നും. ഇത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയതിനൊപ്പം റെയില്‍വേയുടെ വരുമാനം ഉയര്‍ത്തിയെന്നും മന്ത്രി സഭയില്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























