ശ്രീജിവിന്റെ മരണം; ഡോക്ടർമാർ കുടുങ്ങും...

ശ്രീജീവ് പാറശാല സ്റ്റേഷനിലെ കസ്റ്റഡിയിൽ മരിച്ചത് വിഷം കഴിച്ചിട്ടാണെന്ന പോലീസിന്റെ വാദം പൊളിയുന്നു. ശ്രീജീവിനെ ആശുപത്രിയിലെത്തിച്ചത് വിഷം കഴിച്ചിട്ടാണെന്ന് പോലീസ് പറഞ്ഞതായി ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു എന്ന അമ്മ രമണി പ്രമീളയുടെ വാക്കുകളിൽ നിന്നാണ് ഇത്തരമൊരു സംശയം ഉരുത്തിരിയുന്നത്.
മെഡിക്കൽ കോളേജിൽ ശ്രീജീവിനെ ചികിത്സിച്ച പോക്ടർമാർക്ക് പിഴവു സംഭവിച്ചു എന്ന വാദം കൂടുതൽ ഗുരുതരമായ ആശയ കുഴപ്പങ്ങൾക്ക് ഇടയാക്കും. ഇത് സംബന്ധിച്ച് ഒരു അന്വേഷണവും അക്കാലത്ത് നടന്നില്ല. മെഡിക്കൽ കോളേജിൽ പോലീസ് എത്തിക്കുന്ന രോഗികളെ പോലീസ് പറയുന്നതുപോലെ ചികിത്സിക്കാനാണോ ഡോക്ടർമാർ പ്രവർത്തിക്കുന്നതെന്ന സംശയം ബലപ്പെടുന്നു.
അതായത് പോലീസ് പറയുന്നത് കള്ള കഥയാണെങ്കിൽ അതൊന്നു ക്രോസ് ചെക്ക് ചെയ്യാൻ പോലും ഡോക്ടർമാർ തയ്യാറായില്ല. പാറശാല, നെയ്യാറ്റിൻകര ആശുപത്രികളിലും ശ്രീജീവിന് നൽകിയത് മെഡിക്കൽ കോളേജിൽ നൽകിയത് പോലുള്ള ചികിത്സയാണ്. ഇവിടെയും ശ്രീജിത്തിന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തിയില്ല. അവരും പോലീസ് പറയുന്നത് വിശ്വസിച്ചു. പാറശാല ആശുപത്രിയാണ് കൂടുതൽ ഗുരുതരമായ പിഴവ് നടത്തിയത്. അവരും പാറശാല പോലീസും തമ്മിൽ ചിലപ്പോൾ അവിഹിത ബന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്.
കാരണം വിഷം കഴിച്ച നിലയിൽ ഒരാളെ കൊണ്ടുവന്നു എന്ന് ഡോക്ടർ എഴുതിയാൽ അതേ ചിറ്റാണ് പിന്നീട് പരിശോധിക്കുന്ന എല്ലാ ഡോക്ടർമാരും വിശ്വസിക്കുക. അതായത് പാറശാലയിലെ ഡോക്ടർ അപകടകാരണം വിഷം എന്ന് എഴുതിയാൽ അക്കാര്യം മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് വിശ്വസിക്കാതിരിക്കാൻ തരമില്ല. ഇതാണ് സാധാരണ നടക്കാറുള്ളത്.
വിഷം കഴിച്ച നിലയിൽ കൊണ്ടുവന്നതുകൊണ്ടാണ് അതിനുള്ള ചികിത്സ നൽകിയത്. വിഷം കഴിച്ചു കൊണ്ടു വരുമ്പോൾ വയർ കഴുക മാത്രമാണ് പോംവഴി. മരുന്നുകൾ അധികം നൽകില്ല. ശ്രീജീവിന്റെ അമ്മ മകനെ ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയില്ലെന്ന അമ്മയുടെ പരാതി വിശ്വസിക്കാൻ കഴിയില്ല. ഒരിക്കലും ആരെയും പോക്sർമാർ മനപൂർവം കൊല്ലാറില്ല.
ഏതായാലും സിബിഐ അന്വേഷണത്തിൽ ഡോക്ടർമാർ കുരുങ്ങാൻ സാധ്യതയുണ്ട്. അവർ അന്വേഷണ വിധേയമാകും എന്ന കാര്യത്തിൽ സംശയമില്ല. ശരിയായ ചികിത്സ ശ്രീജീവിന് നൽകിയില്ലെന്ന് ആരോപണവും ബലപ്പെടും. ഒരുപക്ഷേ മികച്ച ചികിത്സ നൽകിയിരുന്നെങ്കിൽ ശ്രീജീവ് രക്ഷപ്പെടുമായിരുന്നു.
മറ്റൊരു ഗുരുതര പിഴവ് ശ്രീജിവിന്റെ മരണ മൊഴി എടുത്തിട്ടില്ല എന്നതാണ്. ശ്രീജീവിനെ ആശുപത്രിയിലെത്തിക്കുമ്പോൾ അദ്ദേഹത്തിന് ജീവൻ ഉണ്ടായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് മരിച്ചത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയതായും അമ്മയുടെ പരാതിയിലുണ്ട്. എന്നിട്ടും മരണമൊഴി എടുക്കാത്തത് ദുരുഹം തന്നെയാണ്.
https://www.facebook.com/Malayalivartha
























