ടി.പി, കതിരൂര്‍ മനോജ്, പയ്യോളി മനോജ് കൊലപാതകങ്ങളില്‍ അറസ്റ്റ് ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന സി.പി.എം ഇനി ക്രിമിനലുകളുമായി സഹകരിക്കരുതെന്ന് പിണറായി

ക്രിമിനല്‍ ബന്ധമുള്ളവരുമായി പാര്‍ട്ടി നേതാക്കളോ, പ്രവര്‍ത്തകരോ സഹകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ പാര്‍ട്ടിയിലേക്ക് കടന്ന് വരാന്‍ പാടില്ല. വന്നാല്‍ മുഖംനോക്കാതെ നടപടിയെടുക്കണം. സി.പി.എം എണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കളമശേരി എര്യാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെ പൊലീസ് മനപ്പൂര്‍വം കള്ളക്കേസില്‍ കുടുക്കിയെന്ന് പ്രതിനിധികളില്‍ ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പിണറായി നയംവ്യക്തമാക്കിയത്. പാര്‍ട്ടി അധികാരത്തിലേറിയതോടെ പ്രാദേശിക തലത്തിലുള്ള ചില നേതാക്കള്‍ക്ക് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ശക്തമാണ്.
സി.പി.എമ്മിന്റെ എം.എല്‍.എമാര്‍ക്കും ചില നേതാക്കള്‍ക്കും എതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. നേതാക്കളുടെ കേസിനെ കുറിച്ച് മുഖ്യമന്ത്രി മൗനംപാലിച്ചു. പല നേതാക്കളും പൊലീസ് സ്റ്റേഷനുകളില്‍ ബഹളം വയ്ക്കുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. പി.ജയരാജന്‍ ഏതാനും മാസം മുമ്പ് ഉപരോധത്തിന്റെ ഭാഗമായി സ്‌റ്റേഷന്റെ വരാന്തയില്‍ നിന്ന് പ്രസംഗിച്ചത് ഏറെ വിവാദമായിരുന്നു. കതിരൂര്‍ മനോജ് വധക്കേസിലും പയ്യോളി മനോജ് വധക്കേസിലും ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിയിലായിട്ടും പുറത്താക്കിയിരുന്നില്ല. ഇവര്‍ക്കൊക്കെ കേസ് നടത്താനും ജയിലില്‍ സുഖമായി കഴിയാനുമുള്ള സൗകര്യങ്ങള്‍ ഭരണസ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി ചെയ്ത് കൊടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























