പതിനാലുകാരന്റെ കൊലപാതകം:തെളിവെടുപ്പിനായി കൊല്ലത്തെ വീട്ടില്‍ എത്തിച്ച ജയമോൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ;വാഹനത്തിന് നേരെ കല്ലേറ് ; ജിത്തു ജോബിനെ കൊലപ്പെടുത്തിയത് ഒറ്റയ്‌ക്കെന്ന് ജയമോൾ

കുണ്ടറയില്‍ പതിനാലുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ തെളിവെടുപ്പിനായി കൊല്ലത്തെ വീട്ടില്‍ എത്തിച്ചു. ഒന്‍പതാം €ാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ജയമോളെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി തടിച്ചുകൂടി. ഇവരെ എത്തിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി.
താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന നിലപാടില്‍ ജയമോള്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ പോലീസ് ഈ മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. വൈകുന്നേരത്തോടെ ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭര്‍ത്താവിന്റെ വീട്ടില്‍ പോകരുതെന്ന് വിലക്കിയിട്ടും ജിത്തു പോയതും സ്വത്ത് നല്‍കില്ലെന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പറഞ്ഞതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് ജയമോളുടെ മൊഴി. സ്വത്ത് നല്‍കില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി ജിത്തു അറിയിച്ചു. ഇതോടെ മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപാതകം നടത്തിയെന്നാണ് ജയമോളുടെ മൊഴി.
കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. രണ്ട് സ്ഥലത്ത് വച്ചാണ് മൃതദേഹം കത്തിച്ചത്. വീടിന് പിന്നിലും സമീപത്തെ റബര്‍ തോട്ടത്തിലുമായാണ് മൃതദേഹം കത്തിച്ചത്. കത്തിച്ച മൃതദേഹം രണ്ട് ദിവസം പോയി പരിശോധിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം കൊലപാതകത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്ന മൊഴി ജോബിന്റെ പിതാവ് തള്ളി. മക്കളുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നില്ല. സ്വത്തുക്കള്‍ മകന്റെ പേരിലാണ് എഴുതി വച്ചിരിക്കുന്നത്. ജോബോ ജയമോളോ സ്വത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നില്ല. ജയമോള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും ഭര്‍തൃപിതാവ് പറഞ്ഞു. വസ്തു തര്‍ക്കത്തിന്റെ പേരിലാണ് ജിത്തുവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ജയമോളുടെ മൊഴി.
നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ് ജി. ജോണിന്റെ മകന്‍ ജിത്തു ജോബിനെ (14) ബുധനാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ കാണാതായ ജോബിന്റെ മൃതദേഹം വീടിന് സമീപത്തെ വാഴത്തോപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തും കൈകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടി മാറ്റിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. മുഖം കരിഞ്ഞ് വികൃതമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത മൃതദേഹം ഉച്ചതിരിഞ്ഞ് സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha
























