ബി. സന്ധ്യയെ പൊലീസിന്‍റെ ട്രെയിനിംഗ് ചുമതലാ സ്ഥാനത്തേയ്ക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കവേ പോലീസിന്റെ തലപ്പത്ത് അഴിച്ചുപണി. നടി ആക്രമിച്ച കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ എഡിജിപി ബി സന്ധ്യയെ പൊലീസിന്‍റെ ട്രെയിനിംഗ് ചുമതലാ സ്ഥാനത്തേയ്ക്ക് മാറ്റി. അതായത് പ്രാധാന്യമില്ലാത്ത തസ്തികയിലേക്ക്. പെട്ടെന്നുള്ള ഈ സ്ഥാനമാറ്റം പൊലീസ് ഉദോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ് . ഉന്നത ഉദ്യോഗസ്ഥർ പോലും ഈ മാറ്റം അറിഞ്ഞിരുന്നില്ല. നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേണഷസംഘത്തിനകത്തുണ്ടായിരുന്ന അതൃപ്തി സർക്കാർ നിരീക്ഷിച്ച് വരികയായിരുന്നു.
കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ദിനേന്ദ്ര കശ്യപിനെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നേരിട്ട് വിളിച്ചിരുന്നു. ദിലീപിന്‍റെ അറസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങൾ ദിനേന്ദ്രേ കശ്യപ് അറിഞ്ഞിരുന്നില്ല. ഐജി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. കുറ്റപത്രം നൽകി കേസ് നിർണ്ണായക ഘട്ടത്തില്‍ എത്തി നിൽക്കുമ്പോഴാണ് ഐജിയെയും കൊച്ചി റേഞ്ച് ഐജി പി വിജയനെയും മാറ്റിയത്. കൊച്ചി റേഞ്ച് ഐ.ജി പി. വിജയനെയും സ്ഥാനത്തു നിന്നും നീക്കിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ചുമതലയാണ് പി വിജയന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഐപിഎസ് തലപ്പത്തെ ആദ്യം അഴിച്ചുപണി ദക്ഷിണമേഖലയിൽ ആയിരുന്നു. പദ്മകുമാറിനെ മാറ്റി അന്ന് സന്ധ്യയെ നിയമിക്കുകയായിരുന്നു. പക്ഷെ ഇപ്പോഴും സന്ധ്യയെയും പി വിജയനെയും ദക്ഷിണമേഖലയിൽ നിന്നും മാറ്റിയതിലുളള യഥാർത്ഥ വസ്തുത സംബന്ധിച്ച് പ്രതികരിക്കൻ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha
























