സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് വിജിലന്‍സ് രംഗത്ത്

സര്‍ക്കാര്‍ ഓഫീസുകളില്‍ താമസിച്ചെത്തുന്നവരെയും മുങ്ങുന്നവരെയും പിടികൂടാനായി വിജിലന്‍സ് രംഗത്ത്. വൈകിയെത്തുകയും ഒപ്പിട്ട് മുങ്ങുകയും ചെയ്യുന്ന രീതിയും ജീവനക്കാര്‍ മാറ്റുന്നതാകും ഏറെ നല്ലത്. ഇത്തരക്കാരെ കൈയോടെ പിടിക്കുന്നതുള്‍പ്പെടെ കൂടുതല്‍ അധികാരങ്ങള്‍ വിജിലന്‍സിന് നല്‍കി സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ ഓഫിസുകളെയും ജീവനക്കാരെയും സദാ നിരീക്ഷിക്കാനും ക്രമക്കേട് കണ്ടാലുടന്‍ നടപടി എടുക്കുന്നതുള്‍പ്പെടെ അധികാരങ്ങളാണ് ഇപ്പോള്‍ വിജിലന്‍സിന് ലഭ്യമാക്കിയിട്ടുള്ളത്. ജോലിസമയത്ത് അമിതമായി മൊബൈല്‍ ഉപയോഗിക്കുന്നവരും നിരീക്ഷണത്തിലായിരിക്കും.
സര്‍ക്കാര്‍ ഓഫിസില്‍ എത്തുന്നവര്‍ മിക്കവാറും കേള്‍ക്കുന്ന മറുപടിയാണ് സെക്ഷനില്‍ ആളില്ല എന്നുള്ളത്. ആ സാഹചര്യം ഒഴിവാക്കുക എന്നതും നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയിടങ്ങളില്‍ പഞ്ചിങ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജീവനക്കാരുടെ ഓഫിസിലേക്കുള്ള വരവും പോക്കും വിജിലന്‍സ് നിരീക്ഷിക്കും. ഓഫിസുകളിലെത്തുന്നവരോടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാനും അധികാരം നല്‍കിയിട്ടുണ്ട്.
മദ്യപിച്ച് ജോലിക്കെത്തുക, ഓഫിസുകളില്‍ പുകവലിക്കുക തുടങ്ങിയ ശീലങ്ങളുള്ള ജീവനക്കാരുണ്ട്. സമയം കളയാന്‍ ശീട്ടുകളി പോലുള്ള വിനോദത്തിലേര്‍പ്പെടുന്നവരുണ്ട്. ഇത്തരത്തിലുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഹാജര്‍ പുസ്തകം, രജിസ്റ്ററുകള്‍, ഡെയ്‌ലി രജിസ്റ്റര്‍, കാഷ്ബുക്ക്, പണത്തിന്റെ ഭൗതികപരിശോധന, ഓഫിസ് മാനുവല്‍ രേഖകളുടെ പരിശോധന തുടങ്ങിയ അധികാരങ്ങളും വിജിലന്‍സിന് നല്‍കിയിട്ടുണ്ട്.
അപേക്ഷകന് നിശ്ചിത സമയത്തിനുള്ളില്‍ വിവരവും സേവനവും ലഭ്യമാക്കുന്നതിന് നിയമങ്ങളുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്ന പരാതിയാണുള്ളത്. വിവിധ ഏജന്‍സികളും സ്‌കീമുകളും വഴി ലഭിക്കുന്ന ഫണ്ടുകളുടെ വിനിയോഗം നിരീക്ഷിക്കുക, സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന കാര്യം, വകുപ്പിലെ ഓഡിറ്റുകളുടെ പരിശോധന എന്നിവയെല്ലാം ഉറപ്പാക്കാനുള്ള അധികാരവും വിജിലന്‍സിനുണ്ടാകും. സര്‍ക്കാര്‍ ഓഫിസുകള്‍ അഴിമതിവിരുദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
https://www.facebook.com/Malayalivartha
























