സെക്രട്ടറിയേറ്റിനു മുന്നിൽ 391 ദിവസമായി സമരം ചെയ്തുവരുന്ന രുദ്രയുടെ അച്ഛനും അമ്മക്കും ഐക്യദാർഢ്യവുമായി എത്തിയ സാമൂഹ്യ പ്രവർത്തകയ്ക്കുണ്ടായ അനുഭവം ഇങ്ങനെ...

തിരുവനന്തപുരം എസ്എടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാപിഴവുമൂലം നാല് മാസം മാത്രം പ്രായമുണ്ടായിരുന്ന രുദ്ര മരിക്കാനിടയാക്കിയ ആശുപത്രി അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞ 392 ദിവസങ്ങളായി സെക്രട്ടറിയേറ്റിനുമുന്നിൽ സമരം ചെയ്യുകയാണ് രുദ്രയുടെ മാതാപിതാക്കൾ. ഈ മാതാപിതാക്കൾക്കുവേണ്ടി ഐക്യദാർഢ്യവുമായി എത്തിയ സാമൂഹ്യപ്രവർത്തക അശ്വതി ജ്വാലയെ പോലീസ് പിടിച്ചുകൊണ്ടുപ്പോയി. ഒരു വനിതാ പോലീസ് പോലും ഇല്ലാതെ തന്നെ ആ വാഹനത്തിൽ കയറ്റി കൊണ്ട് പോകാൻ ആരാണ് ഈ ഉദ്യോഗസ്‌ഥന് നിർദ്ദേശം നൽകിയതെന്ന് അശ്വതി ജ്വാല ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
സെക്രട്ടറിയേറ്റിനു മുന്നില് കഴിഞ്ഞ 391 ദിവസമായി സമരം ചെയ്തുവരുന്ന രുദ്രയുടെ അച്ഛനും അമ്മക്കും ഐക്യദാർഢ്യവുമായി ഇന്ന് രാവിലെ 10 മണിക്ക് സമരപന്തലിൽ ഞാൻ എത്തിയിരുന്നു നിമിഷങ്ങൾക്കകം കോൺട്രോൾമെൻറ് സ്റ്റേഷൻ സി ഐ പോലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു .കൂടെRejith Raveendran Sadham Mohammed Hussain aneesh ഉണ്ടായിരുന്നു .സ്റ്റേഷനിൽ ഇരുത്തി സമരം ചെയുന്ന സമരക്കാർക്കെതിരെ വളരെ മോശമായി സംസാരിച്ചു ..സമരത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു .ഒരു വനിതാ പോലീസ് പോലും ഇല്ലാതെ എന്നെ ആ വാഹനത്തിൽ കയറ്റി കൊണ്ട് പോകാൻ ആരാണ് ഈ ഉദ്യോഗസ്‌ഥന് നിർദ്ദേശം നൽകിയത് . ഒരു സമരപന്തലിൽ ഐക്യദാർഢ്യവുമായി എത്താനുള്ള അവകാശം ഇല്ലേ ?അടിമയാക്കാൻ ശബ്ദം ഉയർത്തരുതെന്നു പരോക്ഷമായി താക്കീത് ചെയാൻ ആരാണ് നിർദ്ദേശിക്കുന്നത് ?ശ്രീജിത്തിനോട് സംസാരിച്ചാൽ ഇന്റലിജൻസ് ഇടപെടും .രുദ്രയുടെ മാതാപിതാക്കളോട് സംസാരിച്ചാൽ പോലീസ് കൊണ്ട് പോകും .എന്തൊരു ഭീകരതയാണ് ?വളരെ വേദനയുണ്ട് ..ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ താകീതുണ്ടോ ?നിശ്ശബ്ദയാകാനോ ?ഇന്ന് കമ്മീഷനേർക്ക് പരാതി നല്കി .ആരെയും കണ്ടിട്ടല്ല ഈ പ്രവർത്തനത്തിന് ഇറങ്ങിയത് .പൊതുജനം കൂടയുണ്ട്...
https://www.facebook.com/Malayalivartha
























