Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

നൊന്ത് പ്രസവിച്ച് ലാളിച്ച് വളര്‍ത്തിയ പെറ്റമ്മയുടെ കരങ്ങൾകൊണ്ടുതന്നെ ആ കുഞ്ഞുജീവൻ ഇല്ലാതാക്കിയപ്പോൾ.... തകർത്തെറിഞ്ഞത് അവന്റെ ജീവിത ലക്ഷ്യത്തെകൂടെയായിരുന്നു!

19 JANUARY 2018 09:53 AM IST
മലയാളി വാര്‍ത്ത

ചാത്തന്നൂരിൽ അതിദാരുണമായി അമ്മ കൊലപ്പെടുത്തിയ ജിത്തുവിന്റെ മനസിലെ ഏക ആഗ്രഹം വൈദികനാകണമെന്നതായിരുന്നു. ചെറിയ കുട്ടിയായിരിക്കവെ തന്നെ പക്വതയാര്‍ന്ന ജീവിതം. പക്ഷേ വിധി കരുതി വെച്ചത് മറ്റൊന്ന് . മാതാവിന്റെ കൈകളാല്‍ പിടഞ്ഞു മരിച്ച ജിത്തു ആഗ്രഹങ്ങള്‍ ബാക്കി വെച്ച് കൂട്ടുകാരൂം ബന്ധുക്കളും ഇല്ലാത്ത ലോകത്തേയ്ക്ക്. നൊന്തു പ്രസവിച്ചു ഓമനിച്ചു വളര്‍ത്തിയ മകന്‍ ജീവശ്വാസത്തിന് വേണ്ടി പിടയുമ്പോള്‍, കഴുത്തില്‍ ചുറ്റിയ ഷാളിന്റെ തുമ്പുകളില്‍ അമ്മയുടെ കൈകളുടെ ശക്തി കൂടിക്കൊണ്ടിരുന്നു.

സ്‌കൂളിലും ട്യൂഷന്‍ സെന്ററിലും പള്ളിയിലുമെല്ലാം ഏവര്‍ക്കും പ്രിയങ്കരനായിരൂന്നു ജിത്തു ജോബ് എന്ന പതിനാലുകാരന്‍. പഠന കാര്യങ്ങളിലും മിടുക്കനായിരുന്ന ജിത്തുവിന് ദൈവിക കാര്യങ്ങളില്‍ പ്രായത്തില്‍ കവിഞ്ഞ അറിവുണ്ടായിരുന്നു. ദൈവ വചനത്തെക്കുറിച്ചും വൈദികവൃത്തിയെക്കുറിച്ചും കൂട്ടുകാരോടു സംസാരിച്ചിരുന്നു.

സോളമന്റെ ഉത്തമഗീതങ്ങളായിരുന്നു ഏറെ പ്രിയപ്പെട്ടത്. അമ്മ മരണശിക്ഷ വിധിച്ച തിങ്കളാഴ്ച രാവിലെ ട്യൂഷന്‍ സെന്ററില്‍ വച്ച് കൂട്ടുകാർക്ക് ഉത്തമഗീതങ്ങളിലെ വരികള്‍ ചൊല്ലിക്കൊടുത്തു. ഏറെ സന്തോഷത്തോടെയായിരുന്നു മടക്കം. ഉച്ചയ്ക്ക് അമ്മയോടൊപ്പം കുരിപ്പള്ളിയിലുള്ള ഓഡിറ്റോറിയത്തില്‍ ബന്ധുവിന്റെ കല്യാണച്ചടങ്ങിലും കൂട്ടുകാരില്‍ ചിലര്‍ അവനെ കണ്ടിരുന്നു. പതിവുപോലെ വൈകിട്ട് കളിസ്ഥലത്തുമെത്തി. ആറു മണിയോടെ യാത്രപറഞ്ഞ് പിരിഞ്ഞ കൂട്ടുകാരന്റെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് പിന്നീടു കൂട്ടുകാര്‍ക്കു കാണാതായത്. കൂട്ടുകാരന്റെ ഓര്‍മകളുമായി വിതുമ്പുന്ന മനസുമായി അവര്‍ കൂട്ടുകാരനെ യാത്രയാക്കിയത് .

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമടക്കം ഒട്ടേറെപ്പേര്‍ അവസാനമായി കണ്ടതിനു ശേഷം നാലരയോടെ കുരീപ്പള്ളി ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നു സംസ്‌കാരം നടത്തി. കൊലപാതക കാരണം അവ്യക്തമെന്ന് പോലീസ് കമ്മിഷണര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. എ. ശ്രീനിവാസ് പറഞ്ഞിരുന്നു. വ്യക്തതയ്ക്കായി ജിത്തുവിന്റെ അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്യും. കുറ്റസമ്മതമൊഴിയില്‍ അമ്മ ജയമോള്‍ പറഞ്ഞതാണു കാരണമെന്ന് ഇപ്പോള്‍ കരുതുന്നു. അതു ശരിയാണോ എന്നും മറ്റു കാരണങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കുകയാണ്.

അറസ്റ്റിലായ ജയമോള്‍ക്ക് മാനസികപ്രശ്നങ്ങളില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു . ഭര്‍ത്താവിന്റെ ബന്ധുക്കളുമായുള്ള സ്വത്ത് തര്‍ക്കമാണ് കാരണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. എത്ര വിലക്കിയിട്ടും മകന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി. സ്വത്തു നല്‍കില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി തിരിച്ചുവന്നപ്പോള്‍ അറിയിച്ചതോടെ പ്രകോപിതയായാണ്‌ മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയതെന്നുമാണ് ജയമോള്‍ പറയുന്നത്.മറിഞ്ഞുവീണ ജിത്തു ഷാള്‍ മുറുകി മരിക്കുകയായിരുന്നുവെന്നും എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും ചോദ്യംചെയ്യലില്‍ ജയമോള്‍ പറഞ്ഞെന്നും കമ്മിഷണര്‍ പറഞ്ഞു.

എന്നാൽ പൂർണ ആരോഗ്യവാനായിരുന്ന ജിത്തുവിനെ അമ്മ ജയമോൾക്ക് ഒറ്റക്ക് കീഴ്പ്പെടുത്താനാവില്ല. തന്നെയുമല്ല, ജയമോൾ മാനസിക രോഗിയാണെന്ന വാദം പോലീസ് വിശ്വസിച്ചിട്ടുമില്ല. ജയമോളും മകനും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നുവെന്ന് പൊലീസിനു വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജയമോൾ പരിഹസിച്ച കാരണത്താൽ കൊലപ്പെടുത്താൻ സാധ്യതയില്ല. അതേ സമയം ജിത്തുവിനെ കൊലപ്പെടുത്തിയത് മറ്റാരോ ആണെന്നും ആളെ രക്ഷിക്കാൻ ജയമോൾ കളവ് പറയുകയാണെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. ഇത് ആരെന്നു കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends