Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിനെ വകവയ്ക്കാതെ രണ്ടു വര്‍ഷത്തിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്നത് 110 അനധികൃത നിയമനങ്ങള്‍

19 JANUARY 2018 10:36 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്നത് 110 നിയമനങ്ങള്‍. തസ്‌തികമാറ്റങ്ങളും നിയമനങ്ങളും നടത്തരുതെന്നും ഒഴിവുകള്‍ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്‌ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നും സർക്കാർ നിർദ്ദേശമുള്ളപ്പോളാണ് വിവിധ തസ്‌തികകളില്‍ വന്‍തുക കോഴവാങ്ങി നിയമനം നടത്തിയിരിക്കുന്നത്. അനധികൃത നിയമനം വഴി 10 വര്‍ഷംമുമ്പുള്ള റാങ്ക്‌ പട്ടികയില്‍നിന്നുപോലും ക്ഷേത്രജീവനക്കാരുടെ തസ്‌തികയിലേക്ക്‌ നിയമനം നടത്തി. സാമ്പത്തികപ്രതിസന്ധി പരിഗണിച്ച്‌ തസ്‌തികകള്‍ പുനര്‍വിന്യസിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പുനര്‍വിന്യാസം നടത്താതെ തസ്‌തിക മാറ്റം ഉള്‍പ്പെടെയുള്ള സ്‌ഥിര നിയമനങ്ങള്‍ നടത്തുകയാണ്‌ ബോര്‍ഡ്‌ ചെയ്‌തത്‌.

ഇത്തരത്തിൽ നിയമങ്ങളിലൂടെയും തസ്‌തികമാറ്റ നിയമനങ്ങളിലൂടെയും ഇടനിലക്കാര്‍ക്കും ബോര്‍ഡിലെ ഉന്നതര്‍ക്കും ലക്ഷക്കണക്കിനു രൂപ കോഴയായി ലഭിച്ചു. 2007ഏപ്രില്‍ 12നാണ്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനം പി.എസ്‌.സിക്ക്‌ വിട്ടത്‌. പിന്നീട്‌ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി 2015 ജനുവരി ഒന്‍പതിന്‌ ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ രൂപീകരിച്ചു. നിയമനാധികാരം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിനാണെന്നു കാട്ടിയും ബോര്‍ഡിന്റെ എല്ലാ നിയമനഅധികാരവും നിരോധിച്ചും 2015 മേയ്‌ രണ്ടിന്‌ ദേവസ്വം വകുപ്പ്‌ ഉത്തരവിറക്കി.

ഇതിനുശേഷം കരാര്‍ നിയമനങ്ങളോ തസ്‌തിക മാറ്റങ്ങളോ മറ്റു നിയമനങ്ങളോ നടത്തരുതെന്ന്‌ ചൂണ്ടിക്കാട്ടി റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ സെക്രട്ടറി, ബോര്‍ഡ്‌ സെക്രട്ടറിക്കും ദേവസ്വം ബോര്‍ഡ്‌ കമ്മിഷണര്‍ക്കും കത്തു നല്‍കി. നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അതു അടിയന്തരമായി റദ്ദാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതു മറച്ചുവച്ചുകൊണ്ട്‌ ദേവസ്വം കമ്മിഷണറുടെ നേതൃത്വത്തിൽ വന്‍തോതിലുള്ള അനധികൃത നിയമനങ്ങളാണ്‌ ദേവസ്വം ബോര്‍ഡില്‍ നടത്തിയത്‌.

2016 ജനുവരി 19ന്‌ തസ്‌തികമാറ്റം വഴി തളി, പഞ്ചവാദ്യം, കഴകം തുടങ്ങി വിവിധ തസ്‌തികകളില്‍ ജോലി ചെയ്‌തിരുന്നവരിൽ നിന്ന് 47 ക്ഷേത്ര കീഴ്‌ജീവനക്കാരെ വാച്ചര്‍മാരായി നിയമിച്ചു. തസ്‌തിക മാറുന്നതിലൂടെ ജീവനക്കാര്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കും. 2016 ജൂണ്‍ ഏഴിന്‌ 11 ഡ്രൈവര്‍മാരെ ക്ലര്‍ക്ക്‌/ സെക്കന്‍ഡ്‌ ഗ്രേഡ്‌ സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ തസ്‌തികയിലേക്ക്‌ നിയമിച്ചു. ജീവനക്കാരില്‍നിന്ന്‌ അപേക്ഷ വാങ്ങിയ ശേഷം ഇവര്‍ക്ക്‌ നിയമനം നല്‍കുകയായിരുന്നുവെന്ന്‌ രേഖകള്‍ തെളിയിക്കുന്നു. ജൂണ്‍ പത്തിന്‌ ദേവസ്വം കമ്മിഷണര്‍ ഇവരെ വിവിധ സബ്‌ഗ്രൂപ്പുകളില്‍ നിയമിക്കുകയും ചെയ്‌തു. ആറു മാസത്തിനുള്ളില്‍ കമ്പ്യൂട്ടര്‍ പരിജ്‌ഞാനം നേടി സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്ന വ്യവസ്‌ഥയിൽ ജൂണ്‍ പത്തിന്‌ ദേവസ്വം കമ്മിഷണര്‍ ഇവരെ വിവിധ സബ്‌ഗ്രൂപ്പുകളില്‍ നിയമിക്കുകയും ചെയ്‌തു.

2017 നവംബര്‍ ഒന്‍പതിന്‌ 19 ക്ഷേത്ര ജീവനക്കാരെ ദേവസ്വം സെക്യൂരിറ്റി ഗാര്‍ഡായി നിയമിച്ചു. അടുത്ത ദിവസം തന്നെ അഞ്ച്‌ ക്ഷേത്ര ജീവനക്കാരെ സ്‌ട്രോങ്‌ റും ഗാര്‍ഡുമാരായി നിയമിച്ചു. ഇതിനുശേഷമാണ്‌ പഴയ റാങ്ക്‌ ലിസ്‌റ്റില്‍നിന്നു നിയമനം നടത്തിയത്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends