ശ്രീജിത്ത് നടത്തിയ സമരം ഒടുവിൽ ഫലം കണ്ടു; 770 ദിവസം സമരം പിന്നിടുമ്പോൾ ശ്രീജിത്തിന് ഇനി ആശ്വസിക്കാം; ശ്രീജീവിന്റെ മരണം സി.ബി.ഐ യെക്കൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കി; ഇതൊരു കൂട്ടായ്മയുടെ വിജയം

770 ദിവസം സമരം പിന്നിടുമ്പോൾ ശ്രീജിത്തിന് ഇനി ആശ്വസിക്കാം. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താൻ സഹോദരൻ ശ്രീജിത്ത് നടത്തിയ സമരം ഒടുവിൽ ഫലം കണ്ടു. കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. ഉടൻതന്നെ സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർ ശ്രീജിത്തിന് ഉത്തരവ് കൈമാറി.
പാറശാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് 2017 ജൂലായിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജീവിന്റെ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന ഗണത്തിൽ വരുന്നില്ലെന്നും പറഞ്ഞ് സി.ബി.ഐ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വീണ്ടും കത്ത് നൽകിയിരുന്നു.

https://www.facebook.com/Malayalivartha
























