മുഖ്യമന്ത്രി പങ്കെടുത്ത പാർട്ടി സമ്മേളനത്തെ തുടർന്ന് പ്രസവ വേദനയുമായി യുവതി പെരുവഴിയില്‍ കിടന്നത് അരമണിക്കൂര്‍

പാർട്ടി സമ്മേളനമായാലും ഘോഷയാത്രയായാലും പ്രകടനങ്ങൾ ആയാലും എന്ത് നടന്നാലും അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. റോഡുകൾ ബ്ലോക്ക് ചെയ്ത് വാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കാത്ത അത്തരം രീതികൾ മാറേണ്ട കാലം കഴിഞ്ഞു. കാരണം അതിന്റെ ഇരകളാകുന്നത് സാധാരണ ജനങ്ങൾ മാത്രമാണ്.
കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സമ്മേളനം നടന്ന കൊച്ചി മറൈന്‍ ഡ്രൈവില്‍ പ്രസവ വേദന അനുഭവിച്ച് യുവതി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയത് അരമണിക്കൂര്‍. മറൈന്‍ ഡ്രൈവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ജില്ലാ സമ്മേളനത്തെ തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതിനിടയിലാണ് അരമണിക്കൂറിൽ കൂടുതൽ സമയം ഗര്‍ഭിണി ബ്ലോക്കിൽ കുടുങ്ങിയത്.
പറവൂര്‍ ഭാഗത്തു നിന്നെത്തിയ വാഹനമാണ് ട്രാഫിക് ബ്ലോക്കില്‍ പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജനങ്ങളും പോലീസും രംഗത്തെത്തി ഇവര്‍ സഞ്ചരിച്ച വാഹനം കടന്നു പോകാന്‍ വഴിയൊരുക്കുകയായിരുന്നു. ബോള്‍ഗാട്ടി ജങ്ക്ഷനിൽ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മിനിറ്റുകൾ കൊണ്ട് സഞ്ചരിക്കേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളു, ആ അവസരത്തിലാണ് അരമണിക്കൂറോളം ബ്ലോക്കോൽ കുടുങ്ങി കിടന്നത്. കൂടുതല്‍ പേര്‍ എത്തിച്ചേരുന്ന സമ്മേളനങ്ങള്‍ നടത്താന്‍ നഗരത്തിന് പുറത്ത് നിരവധി സ്ഥലങ്ങളുള്ളപ്പോള്‍ നഗരസിരാകേന്ദ്രമായ മറൈന്‍ ഡ്രൈവ് തിരഞ്ഞെടുക്കുന്നതിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്നു.
https://www.facebook.com/Malayalivartha
























