പാറ്റൂരിലെ ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിവാദമായ പാറ്റൂര്‍ ഭൂമി കേസിലാണ് വിമര്‍ശനം. ഭൂമി പതിവ് രേഖകള്‍ അപൂര്‍ണ്ണമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഊഹാപോഹങ്ങള്‍ വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. താങ്കള്‍ ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ട് വായിച്ചാല്‍ താങ്കള്‍ ഒഴികെയുള്ളവര്‍ അഴിമതിക്കാരാണെന്ന് തോന്നുമെന്നം കോടതി നിരീക്ഷിച്ചു. കേസ് എടുക്കുന്നതിന് മുന്‍പ് വിജിലന്‍സ് ഡിവൈഎസ്പി സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച ഹാജരാക്കാനും നിര്‍ദേശം നല്‍കി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു വിമര്‍ശനം. ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. കേസില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്ന് പറഞ്ഞ ശേഷം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു അന്ന് വിമര്‍ശിച്ചിരുന്നു. ഭൂപതിവ് രേഖ വ്യാജമെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു. തുടര്‍ന്ന് കോടതി വിശദീകരണം ആവശ്യപ്പെട്ടു. അതും നല്‍കിയില്ല. തുടര്‍ന്ന് ജേക്കബ് തോമസിന്റെ നടപടി ശരിയല്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു.
പാറ്റൂരില്‍ വാട്ടര്‍ അതോറിട്ടിയുടെ സ്വീവേജ് പൈപ്പ് മാറ്റിസ്ഥാപിച്ചത് വഴി സ്വകാര്യ കെട്ടിട നിര്‍മാതാവിന് സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുത്തെന്നാണ് വിജിലന്‍സ് കേസ്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭരത്ഭൂഷണ്‍ അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നാലാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന സോമശേഖരനാണ് ഒന്നാം പ്രതി. വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥന്‍ മധു, മുന്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ഫഌറ്റ് കമ്പനി ഉടമയാണ് അഞ്ചാം പ്രതി.
https://www.facebook.com/Malayalivartha
























