ചാത്തന്നൂർ കൊലപാതകം; മകനെ കൊലപ്പെടുത്തിയ ജയമോൾ അറസ്റ്റിൽ

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ജിത്തു ജോബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു ഉപേക്ഷിച്ച പ്രതി ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാടിനെ നടുക്കിയ സംഭവത്തിൽ ഇന്നലെ തെളിവെടുപ്പിനായി വീട്ടിലേക്ക് ജയമോളെ കൊണ്ടുവന്നപ്പോൾ തടിച്ചുകൂടിയ ജനക്കൂട്ടം രോഷം കൊണ്ട് വിളിച്ചു പറഞ്ഞത് സാറെ അവളെ ഞങ്ങൾക്കു വിട്ടുതന്നേരേ.. ഞങ്ങള് കൈകാര്യം ചെയ്‌തോളാമെന്നായിരുന്നു.
പൊലീസ് വാഹനം വീട്ടിലേക്ക് എത്തിയപ്പോൾ മുതൽ തടിച്ചു കൂടിയ നാട്ടുകാർ പ്രതിക്ക് നേരെ അസഭ്യം വിളികൾ കൊണ്ട് വളഞ്ഞു. കനത്ത പൊലീസ് സന്നാഹവും ജനരോഷത്തെ തുടർന്ന് എത്തിയിരുന്നു. വനിതാ പൊലീസുകാരും ഉദ്യോഗസ്ഥരും ചേർന്ന് ആദ്യം ജയമോളെ എത്തിച്ചത് കൃത്യം നിർവഹിച്ച വീടിലെ അടുക്കളയിലേക്കായിരുന്നു.
ഇവിടെ വെച്ച് എങ്ങനെയാണ് കൊലപാതകം നിർവഹിച്ചതെന്ന കാര്യം അവർ പൊലീസിനോട് പറഞ്ഞു. സ്ലാബിൽ ഇരുന്ന് കഴുത്തിൽ ഷാൾ മുറുക്കിയ ശേഷം കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ജയമോൾ പൊലീസിന് കാണിച്ചു കൊടുത്തു. അടുക്കളയിൽ സ്‌ളാബിന് മുകളിൽ ഇരിക്കുകയായിരുന്നു ജിത്തു. കഴുത്തിൽ ഷാൾ മുറുകിയപ്പോൾ താഴെ വീണു.
തുടർന്ന് മൃതദേഹം എങ്ങനെയാണ് വലിച്ചു കൊണ്ടു പോയതെന്നു അവർ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കെല്ലാം യാതൊരു കൂസലുമില്ലാതെയാണ് അവർ മറുപടി നൽകിയത്. ഈ സമയം ജനങ്ങൾ ഉച്ചത്തിൽ കൂവി വിളിക്കുകകും അസഭ്യം പറയുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം ജിത്തു ബോബിന്റെ കഴുത്തിൽ തോർത്തു കെട്ടി വലിച്ചു നിരക്കിയാണ് പറമ്പിലേക്ക് കൊണ്ടുപോയതെന്നാണ് അവർ പറഞ്ഞത്.
ആദ്യം വീടിനോട് ചേർന്ന് മതിലിന് സമീപത്തിട്ടാണ് കത്തിച്ചത്. ഈ ഭാഗം പൊലീസിന് കാണിച്ചു കൊടുത്തു ചാരം അടിഞ്ഞു കൂടിയ നിലയിലായിരുന്നു ഇവിടം. എന്നാൽ, ശരിക്കും കത്തുന്നില്ലെന്ന് കണ്ട് വെള്ളമൊഴിച്ച് അണച്ചു. തുടർന്ന് അയൽവീട്ടിൽ നിന്നും മണ്ണെണ്ണ കടം വാങ്ങി. വീടിന്റെ പിന്നിലേക്ക് വിജനമായ റബ്ബർ തോട്ടത്തിലേക്ക് വഴിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. സ്ഥിരമായി റബർ ടാപ്പു ചെയ്യാൻ ജയമോൾ പോയിരുന്നത് ഈ വഴിയുള്ള മതിൽ ചാടിക്കടന്നായിരുന്നു. അതുകൊണ്ട് തന്നെ ജിത്തുവിന്റെ മൃതദേഹം എടുത്തുയർത്തി അപ്പുറത്തേക്ക് ഇട്ടത് താൻ ഒറ്റക്കാണെനന്നും യുവതി പൊലീസിനോട് തെളിവെടുപ്പിനിടെ വ്യക്തമാക്കി.
മണ്ണെണ്ണ കുറവായതിനാൽ അയൽവീട്ടിൽ പോയി മണ്ണെണ്ണ വാങ്ങിയെന്നും അവർ പൊലീസിനോട് പറഞ്ഞു. മുക്കാൽ മണിക്കൂറോളം സമയമാണ് പൊലീസ് പ്രതിയെയും കൊണ്ട് തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ് പൂർത്തീകരിച്ച ശേഷം മടങ്ങുമ്പോൾ തന്ന അസഭ്യം വിളിച്ച നാട്ടുകാർക്കെതിരെയും ജയമോൾ രോഷപ്രകടനം നടത്തി. തെളിവെടുപ്പിന്റെ സമയത്ത് ഉടനീളം യാതൊരു കൂസലുമില്ലാതെയാണ് മകന്റെ ഘാതകയായ അമ്മ പെരുമാറിയത്.
https://www.facebook.com/Malayalivartha
























