Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്ന അദാനി ഗ്രൂപ്പിന്റെ സിഇഒ സന്തോഷ് മഹാപാത്ര രാജി വച്ചത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതിയിൽ മനം മടുത്ത്

19 JANUARY 2018 02:36 PM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്ന അദാനി ഗ്രൂപ്പിന്റെ സിഇഒ സന്തോഷ് മഹാപാത്ര രാജി വച്ചത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതിയിൽ മനം മടുത്താണെന്ന് സൂചന. കേരളം പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്ന ഒരു സംസ്ഥാനമല്ലെന്നാണ് മഹാ പാത്രയുടെ വിലയിരുത്തൽ. അദാനിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കാൻ പോകുന്ന ഒരു പദ്ധതിയുടെ നേതൃത്വത്തിലിരിക്കാൻ തനിക്ക് താത്പര്യമില്ലെന്നാണ് അദ്ദേഹം അറിയിച്ചതെന്ന് വിവരം ലഭിച്ചു.

സർക്കാർ ഒരു തരത്തിലും അദാനി ഗ്രൂപ്പുമായി സഹകരിക്കുന്നില്ല. കരിങ്കല്ല് കിട്ടാതായത് കാരണം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. തീരപ്രദേശത്ത് എന്നും പ്രശ്നങ്ങളാണ്. ആരും തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നില്ലെന്നാണ് അദാനി പറയുന്നത്. വിഴിഞ്ഞം പദ്ധതി തത്കാലം നിർത്തിവച്ച് കുളച്ചലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദാനി ആലോചിക്കുന്നുണ്ട്. ആയിരം ദിവസമല്ല പതിനായിരം ദിവസം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല എന്നതാണ് ഇന്നത്തെ അവസ്ഥ.

സർക്കാരുമായി കരാർ ഒപ്പിട്ടയാളാണ് മഹാ പാത്ര. 1000 ദിവസത്തിനകം നിർമ്മാണം പൂർത്തിയാക്കാമെന്ന് പറഞ്ഞയാളാണ് രാജിവച്ചത്. ഇനി 1000 ദിവസത്തിന് പ്രസകതിയില്ല. കരാർ ഒപ്പിട്ട മന്ത്രിസഭയും അധികാരത്തിലില്ല. ഇടത് സർക്കാർ അധികാരത്തിൽ വന്നാൽ ഇത്തരം വൻകിട പദ്ധതികളെല്ലാം നിലയ്ക്കുമെന്ന് പറഞ്ഞത് യാഥാർത്ഥ്യമായി തീർന്നു. കേരളത്തിൽ ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ എല്ലാ പദ്ധതികളും ഇത്തരത്തിൽ പകുതി വഴിയിലായി. സർക്കാരാകട്ടെ ഇത്തരം പ്രശ്നങ്ങൾ തീരെ ഗൗനിക്കുന്നില്ല. തുറമുഖത്തിന് ഒരു മന്ത്രിയുണ്ടോ എന്നു പോലും പലർക്കുമറിയില്ല. ഉദ്യോഗസ്ഥതലത്തിൽ നിന്നും നിസഹകരണത്തിന്റെ വെടിക്കെട്ടാണ്. ഏതു ഫയലും മുഖ്യമന്ത്രി കാണണമത്രേ. തുറമുഖ മന്ത്രിക്ക് ഉദ്യോഗസ്ഥരെ പോലും ഭയമാണ്.

പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് മഹാ പാത്ര. അദ്ദേഹം ഗുജറാത്ത് കേഡറിൽ ഐ.എ.എസുകാരനായിരുന്നു. തുമുഖങ്ങൾ നിർമ്മിക്കുന്നതിൽ പ്രത്യേക പ്രാവീണ്യമുണ്ട്. എന്നാൽ താൻ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങി മടുത്തെന്നാണ് അദ്ദേഹം പറയുന്നത്. കേരള സെക്രട്ടേറിയറ്റിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. മുഖ്യമന്ത്രിയെ കാണാനും സംസാരിക്കാനും അവസരം ലഭിക്കാറില്ല. അദാനി ഗ്രൂപ്പ് എന്നു കേൾക്കുമ്പോൾ ശത്രുതാ മനോഭാവത്തോടെയാണ് പലരും പെരുമാറുന്നതെന്നും മഹാപാത്രയുടെ വിശ്വസ്തരിൽ നിന്നറിയുന്നു. ഫലത്തിൽ വിഴിഞ്ഞം തുറമുഖത്തിൽ നിന്നും അദാനി പിൻമാറിയാലും അത്ഭുതപ്പെടേണ്ടതില്ല.

പദ്ധതി നടപ്പിലാക്കുന്നതിനേക്കാൾ സർക്കാരിനു താത്പര്യം മത്സ്യതൊഴിലാളികളുടെ കാര്യങ്ങളിലാണ്. ഒരുതരം ബൂർഷാ മനോഭാവമാണ് തങ്ങളോട് കാണിക്കുന്നത്. അതേ സമയം തമിഴ്നാട് തങ്ങളെ ദൈവത്തെ പോലെ കാണുന്നു. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ നൽകുന്ന പിന്തുണയും അദാനി അനുസ്മരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (3 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (8 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends