കെ.എം മാണിയുമായി ഉമ്മന്‍ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും അനൗപചാരിക ചര്‍ച്ചകള്‍ നടത്തി; മുന്നണിപ്രവേശനം സംബന്ധിച്ച് ഒരു തീരുമാനവും കേരളാ കോണ്‍ഗ്രസ് എടുത്തിട്ടില്ല

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി എങ്ങനെയും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യു.ഡി.എഫില്‍ കൊണ്ടുവരാന്‍ തിരക്കിട്ട ശ്രമം തുടങ്ങി. കെ.എം മാണിയുമായി ഏറെ അടുപ്പമുള്ള ഉമ്മന്‍ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും അദ്ദേഹവുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തി. ഇത് സംബന്ധിച്ച് കെ.എം മാണി മുന്നണിപ്രവേശനം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് അറിയുന്നത്. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചില പ്രദേശങ്ങളില്‍ കേരളാ കോണ്‍ഗ്രസിന് സ്വാധീനമുണ്ട്. അത് എങ്ങനെയും തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് യു.ഡി.എഫ് നീക്കം. അതിനുള്ള ചര്‍ച്ചകള്‍ നടത്താന്‍ കുഞ്ഞാലിക്കുട്ടിയെയും ഉമ്മന്‍ചാണ്ടിയെയും യു.ഡി.എഫ് നേതാക്കള്‍ നിയോഗിച്ചത്.
കേരളാ കോണ്‍ഗ്രസ് സ്വയം മുന്നണിവിട്ട് പോയതാണ്, അവര്‍ തിരിച്ച് വരുന്നതില്‍ സന്തോഷമേ ഉള്ളെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അവരാണെന്നും അദ്ദഹം വ്യക്തമാക്കി. പക്ഷെ, ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് പുറത്താക്കിയപ്പോള്‍ എം.പി വീരേന്ദ്രകുമാറിനും പാര്‍ട്ടിക്ക് യു.ഡി.എഫ് അഭയം നല്‍കിയിരുന്നു. എന്നാല്‍ ഒരു കാരണവുമില്ലാതെ വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക് പോയി. അത് യു.ഡി.എഫിന് വലിയ തിരിച്ചടിയായി. അതില്‍ നിന്നൊക്കെ കരകയറാനാണ് കെ.എം മാണിയെ എങ്ങനെയും മുന്നണിയില്‍ കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha
























