അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവിനെ മൂന്നാംമുറയ്ക്ക് വിധേയനാക്കിയെന്ന് റിപ്പോര്‍ട്ട്; കുറ്റം സമ്മതിപ്പിക്കുന്നതിനായി തലകീഴായി കെട്ടിത്തൂക്കി ശരീരമാസകലം പോലീസ് മര്‍ദ്ദിച്ചതായി യുവാവിന്റെ മൊഴി

കൊലപാതകക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത എന്‍ജിനീയര്‍ വിദ്യാര്‍ത്ഥിക്ക് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. പേരൂര്‍ക്കടയില്‍ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അക്ഷയ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് നേരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ച കാര്യമാണ് ഇപ്പോള്‍പുറത്തുവന്നിരിക്കുന്നത്. ജയില്‍ ഡിജിപിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം പേരൂര്‍ക്കട അമ്ബലം മുക്ക് മണ്ണടി ലെയില്‍ ദ്വാരക വീട്ടില്‍ ദീപ(50) കൊല്ലപ്പെട്ട കേസിലാണ് മകന്‍ അക്ഷയ് പൊലീസ് കസ്റ്റഡിയിലായത്. ഡിസംബര്‍ 25 നാണ് കൊലപാതകം നടന്നത്. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അക്ഷയ് തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷന് പോകാന്‍ അമ്മ പണം നല്‍കാതിരുന്നതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്നും കുറച്ചുമാസങ്ങളായി അമ്മയും മകനും തമ്മില്‍ പിണക്കത്തിലായിരുന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്.
അമ്മ ദീപയെ തറയില്‍ തള്ളിയിട്ട്, കഴുത്തില്‍ ബെഡ് ഷീറ്റ് മുറുക്കി കൊലപ്പെടുത്തി. പിന്നീട് പറമ്ബില്‍ കൊണ്ടുപോയി കത്തിച്ചെന്നാണ് അക്ഷയ് പോലീസിന് മൊഴി നല്‍കിയത്. കസ്റ്റഡിയിലായ അക്ഷയ് കുറ്റം സമ്മതിച്ചിരുന്നു. പിന്നീട് കോടതി ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത അക്ഷയുടെ അറസ്റ്റ് രണ്ട് ദിവസം കഴിഞ്ഞാണ് രേഖപ്പെടുത്തിയത്. ഈ സമയം കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇയാളെ വിധേയനാക്കിയെന്നാണ് ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട്. കുറ്റം സമ്മതിപ്പിക്കുന്നതിനായി തലകീഴായി കെട്ടിത്തൂക്കി ശരീരമാസകലം പോലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























