ഹാദിയയ്ക്ക് വിവാഹം ചെയ്യാൻ ഷെഫിന്‍ ജഹാനെ കണ്ടെത്തിയത് ഡ്രൈവർ

ഹാദിയ കേസിൽ പുതിയ വഴിത്തിരിവ്. ഹാദിയയ്ക്ക് വിവാഹം ചെയ്യാൻ ഷെഫിന്‍ ജഹാനെ കണ്ടെത്തിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സൈനബയുടെ ഡ്രൈവറാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി റിപ്പോർട്ട്. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് എന്‍.ഐ.എ ഇക്കാര്യം സ്ഥിതീകരിച്ചത്. വിവാഹ വെബ് സൈറ്റിലൂടെയാണ് താൻ ഷെഫിന്‍ ജഹാനെ കണ്ടെത്തിയതെന്നാണ് ഹാദിയ മൊഴി നൽകിയിരുന്നത്. ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കാൻ ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം പെട്ടെന്ന് നടത്തുകയായിരുന്നുവെന്ന് എന്‍.ഐ.എ. പറയുന്നു.
ഹൈക്കോടതിയിലെ കേസില്‍ അനുകൂല ഉത്തരവ് ലഭിക്കുന്നതിന് വിവാഹം മികച്ച ഘടകമായിരിക്കുമെന്ന് സൈനബയ്ക്ക് അറിയാമായിരുന്നു. ഇതിനായി ഒരു മുസ്ലിം യുവാവിനെ കണ്ടെത്താന്‍ സൈനബ ഡ്രൈവറോട് നിര്‍ദേശിക്കുകയായിരുന്നു. ആ സമയത്ത് ഗള്‍ഫില്‍ നിന്ന് ലീവില്‍ നാട്ടിലെത്തിയ ഷെഫിന്റെ കാര്യം ഡ്രൈവര്‍ സൈനബയോട് പറയുകയായിരുന്നു. ഷെഫിന്റെ കാര്യങ്ങള്‍ അറിഞ്ഞ ഉടനെ സൈനബ ഹാദിയയുടെ വിവാഹം തീരുമാനിക്കുകയായിരുന്നെന്നും എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. വിവാഹം സംബന്ധിച്ച് ഡ്രൈവറുടെ മൊഴി വന്നതോടെ ഹാദിയ പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നെന്നും എന്‍.ഐ.എ. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. ഹാദിയ പറഞ്ഞ വിവാഹ വെബ് സൈറ്റ് പണം നല്‍കുന്നവര്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ഷെഫിന്‍ ഈ വെബ് സൈറ്റില്‍ അക്കൗണ്ട് തുടങ്ങിയതെന്നും എന്‍.ഐ.എ. കണ്ടെത്തി.
https://www.facebook.com/Malayalivartha
























