ധീരരക്തസാക്ഷി സാമിന്റെ മരണം ഭാര്യയുടെ പ്രസവത്തിനായി അടുത്തമാസം എത്താനിരിക്കേ

ഏറെ വേദനയോടെ കഴിയുകയാണ് പോനകം തോപ്പില്‍ ഏബ്രഹാം ജോണ്‍സാറാമ്മ ദമ്പതികളുടെ കുടുംബം. മകന്‍ സാം ഏബ്രഹാം ജമ്മു കശ്മീരില്‍ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞതു രണ്ടാമത്തെ കണ്‍മണി പിറന്നുവീഴും മുമ്പേയാണ്. സാമിന്റെ ഭാര്യ അനു എട്ടുമാസം ഗര്‍ഭിണിയാണ്. ഭാര്യയുടെ പ്രസവത്തിനായി അടുത്തമാസം നാട്ടില്‍ എത്താനിരിക്കുകയായിരുന്നു സാം. മുള്ളിക്കുളങ്ങരയില്‍ പുതിയ വീടുവച്ച് സാമും കുടുംബവും താമസം മാറ്റിയിരുന്നു. പ്രസവത്തിനായി അനു രണ്ടരവയസുള്ള മകള്‍ എയ്ഞ്ചലിനൊപ്പം കൊല്ലം തേവലക്കരയിലെ വീട്ടിലാണ്.
കഴിഞ്ഞ നവംബറില്‍ സാം നാട്ടിലെത്തിയിരുന്നു. വേഗം മടങ്ങിവരാമെന്നു പറഞ്ഞ് മകള്‍ക്കു മുത്തവും നല്‍കി ജോലിസ്ഥലത്തേക്കു പോയ ഭര്‍ത്താവിന്റെ മരണവാര്‍ത്ത ഇന്നലെ രാത്രി െവെകിയാണ് അനുവിനെ അറിയിച്ചത്. ജമ്മു കശ്മീരില്‍ സൈന്യത്തിലെ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സാബുവും അനുജന്റെ മരണവാര്‍ത്തയോടു പൊരുത്തപ്പെട്ടിട്ടില്ല.
രണ്ടുവര്‍ഷം മുമ്പ് ഓണത്തിനു നാട്ടിലെത്തിയപ്പോഴാണു സഹോദരങ്ങള്‍ അവസാനമായി പരസ്പരം കണ്ടത്. കശ്മീരിലെ അക്‌നൂരിനടുത്ത് സുന്ദര്‍ബേനിയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പില്‍ മലയാളി ജവാനു വീരമൃത്യു. മദ്രാസ് റെജിമെന്റിന്റെ ആറാം ബറ്റാലിയനിലെ ജവാന്‍ മാവേലിക്ക പുന്നമ്മൂട് പോനകം തോപ്പില്‍ ഏബ്രഹാം ജോണിന്റെ മകന്‍ ലാന്‍സ് നായിക് സാം ഏബ്രഹാമാണു (35) വീരമൃത്യു വരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാരംഭിച്ച പാക് വെടിവയ്പിന് ഇന്ത്യന്‍ െസെന്യം കനത്ത തിരിച്ചടി നല്‍കി. പൂര്‍ണമായും വെടിവെയ്പ് നിലച്ച് െവെകിട്ട് 6.30 ഓടെയാണ് സാമിന്റെ മൃതദേഹം സംഭവസ്ഥലത്തു നിന്ന് മാറ്റാന്‍ സാധിച്ചത്. ജമ്മുവില്‍ തന്നെ െസെന്യത്തിലെ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സാബുവിനെയാണ് സുഹൃത്തുക്കള്‍ ദുരന്തവിവരം ആദ്യമറിയിച്ചത്. തൊട്ടുപിന്നാലെ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായി. നവംബറില്‍ സാം നാട്ടിലെത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha
























