നഗരസഭയുടെ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ മാലിന്യം നീക്കം ചെയ്യുന്നതിനിടെ അസ്ഥികൂടം

നഗരസഭയുടെ മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ മാലിന്യം നീക്കം ചെയ്യുന്നതിനിടെ അസ്ഥികൂടം. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ജെ.സി.ബി. ഡ്രൈവര്‍ സുധീഷ് ആണ് മാലിന്യം നീക്കുന്നതിനിടയില്‍ അസ്ഥികൂടം കണ്ടത്. ഇത് കണ്ട് പേടിച്ചുപ്പോയ സുധീഷ് അസ്ഥികൂടം നീക്കിയ ശേഷം അതിന്റെ പുറത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കയായിരുന്നു.
വൈകുന്നേരം ജോലി നിര്‍ത്തുന്നതിനു മുൻപ് ഇക്കാര്യം മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയോടു പറഞ്ഞതോടെയാണ് എല്ലാവരും സംഭവം അറിയുന്നത്. വണ്ടിയുടമ മുന്‍ കൗണ്‍സിലര്‍ പി.പി. എല്‍ദോസിനെ അറിയിക്കുകയും ഇദ്ദേഹം നല്‍കിയ വിവരത്തെ തുടര്‍ന്ന് എസ്.ഐ. മനുരാജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയുമായിരുന്നു. അപ്പോഴേക്കും ഇരുട്ടായി. ഏഴുമണി വരെ മാലിന്യങ്ങള്‍ നീക്കി പരിശോധിച്ചെങ്കിലും അസ്ഥികൂടം കണ്ടെത്താൻ കഴിഞ്ഞില്ല. ഡ്രൈവറില്‍നിന്ന് കൂടുതല്‍ വിവരങ്ങളറിയാന്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. ആണിന്റെയാണോ പെണ്ണിന്റെയാണോ അസ്ഥികൂടമെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha
























