ട്രെയിന്‍ യാത്രാ നിരക്കില്‍ വര്‍ദ്ധന സൗകര്യങ്ങളുടെ പേരില്‍ അധികതുക ഈടാക്കാന്‍ ആലോചന

ട്രെയിന്‍ യാത്രയില്‍ ലോവര്‍ ബെര്‍ത്ത് ഇനി ആഡംബരമായി മാറും. വൃദ്ധരും ഗര്‍ഭിണികളുമല്ലാത്തവര്‍ക്ക് ലോവര്‍ ബെര്‍ത്തിന് 10 മുതല്‍ 15 ശതമാനം വരെ നിരക്ക് അധികം കൊടുക്കേണ്ടിവരും. നിരക്ക് കൂട്ടുന്നതിന്റെ പേരില്‍ ജനകീയ പ്രതിഷേധങ്ങള്‍ ഒഴിവാക്കി സൗകര്യങ്ങളുടെയും ഡിമാന്‍ഡുകളുടെയും പേരില്‍ അധികചാര്‍ജ് ഈടാക്കി പത്തുശതമാനത്തോളം നിരക്ക് വര്‍ദ്ധന നടപ്പാക്കാനാണ് നീക്കം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ വര്‍ഷമെന്ന നിലയില്‍ ഈ വര്‍ഷം നിരക്ക് വര്‍ദ്ധന നടപ്പാക്കിയാല്‍ തിരിച്ചടിയായേക്കുമെന്ന ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നില്‍. നിലവില്‍ സുവിധ ട്രെയിനുകള്‍ക്കും തത്കാലിനും മാത്രമാണ് അധികതുക നല്‍കേണ്ടിവരുന്നത്. അതേ സമയം നിരക്ക് വര്‍ദ്ധന നടപ്പാക്കാതെ സൗകര്യങ്ങളുടെ പേരില്‍ അധികതുക ഈടാക്കാനാണ് ആലോചന. ഇതിന്റെ ഘടന നിശ്ചയിക്കാന്‍ റെയില്‍വേ ബോര്‍ഡ് നിയോഗിച്ച പ്രത്യേക കമ്മിറ്റി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ലോവര്‍ ബെര്‍ത്തിന് ചെലവേറുമ്പോള്‍ കഷ്ടപ്പെടുന്നത് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്നവരും രോഗികളുമായിരിക്കും. വൃദ്ധരല്ലെങ്കിലും തടി കൂടുതലുള്ളവരും കാലിന് അസുഖമുള്ളവരും ഇനി ട്രെയിന്‍ യാത്രയ്ക്ക് അധിക തുക നല്‍കേണ്ടിവരുമെന്ന ആശങ്കയുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അന്‍പത് ശതമാനം വരെ ഒഴിവുകളുള്ളതനുസരിച്ച് ഡിസ്‌കൗണ്ട് നല്‍കുന്നതാണ് ആകര്‍ഷകമെന്ന് തോന്നാവുന്ന നിര്‍ദ്ദേശം.
എന്നാല്‍ തിരക്കുള്ള ട്രെയിന്‍ റൂട്ടുകളില്‍ സീറ്റ് ഒഴിവുണ്ടാകുന്നത് വിരളമാണ്. മാത്രമല്ല മൂന്ന് മാസം മുമ്പ് ബുക്കിംഗ് തുടങ്ങുന്ന കാലയളവില്‍ ഈ ആനുകൂല്യം നല്‍കുന്നതില്‍ ബോര്‍ഡിന് താത്പര്യമില്ല. അതോടെ ഈ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടാനിടയില്ല. അവധിക്കാലത്ത് സുവിധ ട്രെയിനുകള്‍ ഓടിക്കുന്ന സംവിധാനം മറ്റ് ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. പുലര്‍കാലത്തും അര്‍ദ്ധരാത്രിയുംവരുന്ന ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള നിര്‍ദ്ദേശമാണ് ജനങ്ങള്‍ക്ക് പ്രയോജനപ്പെടാനിടയുള്ള മറ്റൊരു നിര്‍ദ്ദേശം. അടുത്തമാസം ചേരുന്ന റെയില്‍വേ ബോര്‍ഡ് യോഗം റിപ്പോര്‍ട്ട് പരിഗണിക്കും.
https://www.facebook.com/Malayalivartha
























