ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങ് വലിയ തെളിവാകുന്നു

ജിത്തു ജോബിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മുത്തച്ഛന്റെ മൊഴി പുറത്ത്. മാതാവ് ജയമോള്‍ നല്‍കിയ മൊഴി കളവെന്നു ഇതോടെ അന്വേഷണ സംഘത്തിന് ബോധ്യമായി. വസ്തു ഓഹരി തര്‍ക്കം ഇല്ലെന്നും കൊച്ചു മകനുമായി വസ്തു വീതം വയ്ക്കുന്ന കാര്യം സംസാരിച്ചിട്ടില്ല എന്നും മുത്തച്ഛന്‍ നെടുമ്പനകുരീപ്പള്ളി ജോബ് ഭവനില്‍ ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണും പൊട്ടിക്കരഞ്ഞു കൊണ്ടു പറയുന്നു. ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ജിത്തുവും അമ്മ ജയമോളും പങ്കെടുത്തിരുന്നു.
വിവാഹ ശേഷം സന്തോഷത്തോടെ മടങ്ങുന്ന അമ്മയേയും മകനേയും കണ്ടിരുന്നു എന്നു പറയുന്നു. ട്യൂഷന്‍ കഴിഞ്ഞു ദിവസവും മുത്തച്ഛനെയും മുത്തശ്ശിയേയും കാണാന്‍ ജിത്തു എത്തുമായിരുന്നു. അന്നു സ്‌കൂള്‍ ഇല്ലാതിരുന്നതിനാല്‍ വൈകിട്ടു കളി കഴിഞ്ഞു പതിവു പോലെ ജിത്തു മുത്തച്ഛന്റെ വീട്ടില്‍ എത്തിരുന്നു. മുത്തച്ഛന്റെ കൈയില്‍ നിന്നു ചായ വാങ്ങിക്കുടിച്ചു കവിളില്‍ മുത്തവും നല്‍കി ആറുമണിയോടെയാണു വീട്ടിലേയ്ക്കു മടങ്ങിയത് എന്നു പറയുന്നു. രാത്രി പത്തുമണിയോടെയാണ് ജിത്തുവിനെ കാണാനില്ല എന്ന വാര്‍ത്ത അറിഞ്ഞത്.
മക്കളുമായോ കൊച്ചുമക്കളുമായോ വസ്തുവീതം വയ്ക്കുന്ന കാര്യം സംസാരിച്ചിട്ടില്ല എന്ന് ജിത്തുവിന്റെ മുത്തച്ഛന്‍ പറയുന്നു. ആകെയുള്ള ഒരേക്കര്‍ മുപ്പതു സെന്റ് വസ്തു രണ്ടു മക്കള്‍ക്കുമായി വീതം വച്ചു വില്‍പ്പത്രം മൂന്നു വര്‍ഷം മുമ്പു തയാറാക്കിരുന്നു. ജിത്തുവിന്റെ അച്ഛന്‍ ജോബിന് ഇതില്‍ 70 സെന്റ് വസ്തു ഉള്‍പ്പെടുത്തി. കുരിപ്പള്ളിയില്‍ രണ്ടു സെന്റ് വസ്തുവും കടമുറിയും ഉണ്ട്. അതു തങ്ങളുടെ ചെലവുകള്‍ക്കും ചികിത്സയ്ക്കും ഉള്ള കരുതിലാണ് എന്നും ഇതു സംബന്ധിച്ചു തര്‍ക്കങ്ങള്‍ നിലവിലില്ല എന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























