ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം നടന്ന് രണ്ടു മണിക്കൂറിനകം പ്രതികളെ കസ്റ്റഡിയിലെടുത്തു

ഗവ: ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ സംഘത്തെ തലപ്പുഴയില്‍ നിന്നും പോലീസ് പിടികൂടി. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി മുഹമ്മദ് (20), മിനിക്കോല്‍ സലീം (26), നീര്‍വേലി സമീര്‍ (25), പാലയോട് സ്വദേശി ഹാഷിം (39) എന്നിവരെയാണ് പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സി.പി.ഐ.എം കാക്കയങ്ങാട് ബ്രാഞ്ച് സെക്രട്ടറി നാരോത്ത് ദിലീപന്‍ വധക്കേസിലെ പ്രതിയായിരുന്നു മുഹമ്മദ്. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനകം വയനാട് തലപുഴയില്‍ വെച്ചാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
കൊമ്മേരിയില്‍ നിന്നും അക്രമത്തിനു ശേഷം സംഘം നെടുംപൊയില്‍ ഭാഗത്തേക്ക് പോയതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞതനുസരിച്ച് പേരാവൂര്‍ സി.ഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേഖലയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ബാവലി അന്തര്‍ സംസ്ഥാന പാതവഴി കര്‍ണ്ണാടകത്തിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ച് തലപ്പുഴ സ്‌റ്റേഷനിലേക്ക് വിവരം കൈമാറിയിരുന്നു.
ഇതനുസരിച്ച് തലപ്പുഴ പോലീസ് നടത്തിയ പരിശോധനയിലാണ് അക്രമിസംഘം സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ നാല് പേരെ തലപ്പുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.പിന്നീട് രാത്രിയോടെ സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
https://www.facebook.com/Malayalivartha
























