Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ജോലിയില്ലാതെ വീട്ടിലിരുന്ന മാധ്യമപ്രവര്‍ത്തകന്റെ അക്കൗണ്ടില്‍ സാലറിയെത്തി, ഏത് സ്ഥാപനമാണ് ശമ്പളമിട്ടതെന്ന് ഒരു പിടീമില്ല

01 FEBRUARY 2018 11:05 AM IST
മലയാളി വാര്‍ത്ത

ശമ്പളമില്ലാതെ വീട്ടിലിരിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ അക്കൗണ്ടില്‍ മാസാവസാനം പണമെത്തി, അക്കൗണ്ടില്‍ നോക്കിയപ്പോള്‍ ബള്‍ക്ക് ഡേപ്പോസിറ്റ് ബൈ സാലറി എന്ന് കണ്ട് ഞെട്ടി. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.സി രാജേഷിന്റെ അക്കൗണ്ടിലേക്കാണ് പണമിട്ടത്.
'എനിക്കൊരു ജോലി കിട്ടി. എവിടെയാണെന്നോ, എന്താണ് ജോലിയെന്നോ അറിയില്ല. ഇന്നലെ അക്കൗണ്ടില്‍ ശമ്പളം വന്നപ്പോഴാണ് അറിഞ്ഞത്. ശമ്പളം തന്ന ആ മഹാമനസ്‌കരെ അന്വേഷിച്ചിട്ട് കണ്ടെത്താനും കഴിഞ്ഞിട്ടില്ല' എന്നാണ് രാജേഷ് ഫെയിസ് ബുക്കിലൂടെ അറിയിച്ചത്.

അത്ര മോശമല്ലാത്ത ഒരു തുക അക്കൗണ്ടില്‍ വീണപ്പോള്‍ അത്ഭുതപ്പെട്ടു. കിട്ടാനുള്ള പണമൊന്നുമല്ലെന്ന് മനസ്സിലാക്കി അക്കൗണ്ടില്‍ കയറി നോക്കിയപ്പോഴാണ് സാലറി ആണെന്ന് കണ്ടത്. അങ്ങനെയൊരു ശമ്പളം കിട്ടാന്‍ എനിക്കൊരിടത്തും സമീപനാളില്‍ അപ്പോയിന്‍മെന്റ് ലഭിച്ചതായി ഇന്നുവരെ അറിയുകയുമില്ല. തുടര്‍ന്ന് രാജേഷ് ഇന്നു രാവിലെ എസ്ബിഐയില്‍ ചെന്ന് അന്വേഷിച്ചു. ഏതാണ് കമ്പനിയെന്നറിഞ്ഞാല്‍ നാളെ മുതലെങ്കിലും പോയി ജോലി ചെയ്തു തുടങ്ങാമെന്നു കരുതി. പക്ഷേ, ബാങ്കുകാര്‍ക്കും യാതൊരു പിടിയുമില്ല. ഏത് ബാങ്കിന്റെ, ഏതു ബ്രാഞ്ചില്‍ നിന്നാണ് പണം അക്കൗണ്ടില്‍ വന്നിരിക്കുന്നതെന്നുപോലും അറിയാനുള്ള മാര്‍ഗമില്ലത്രെ. ഇനിയിപ്പോ ആര്‍ക്കെങ്കിലും അബദ്ധം പറ്റിയതാണെങ്കില്‍ തിരികെ നല്‍കി മാതൃകയാകാമെന്നു കരുതിയപ്പോള്‍ അതും പറ്റില്ലെന്ന്. ഐ.ടി റിട്ടേണ്‍ കൊടുക്കുമ്പോള്‍ പൈസയുടെ സോഴ്‌സ് കാണിക്കേണ്ടേയെന്ന് ചോദിച്ചപ്പോഴും ബാങ്കുകാര്‍ കൈമലര്‍ത്തി. നമ്മുടെ അക്കൗണ്ടില്‍ ആരെങ്കിലും പണമിട്ടാല്‍ അതാരിട്ടുവെന്നറിയാന്‍ മാര്‍ഗമില്ലെന്നര്‍ത്ഥം!

തല്‍ക്കാലം പൈസ അക്കൗണ്ടില്‍ നിന്ന് എടുക്കേണ്ടെന്നും അബദ്ധം പറ്റിയവര്‍ അന്വേഷിച്ചെത്തുമെന്നുമാണ് ബാങ്കില്‍ നിന്നു കിട്ടിയ ഉപദേശം. കാശിന് നല്ല അത്യാവശ്യമുള്ള സമയമാണ്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് പോലും സൂക്ഷിക്കാന്‍ പറ്റുന്നില്ല. അപ്പോഴാണ് സാലറിയായി ആരോ ഇട്ടുതന്ന പൈസ എടുക്കരുതെന്ന് ബാങ്കിന്റെ ഉപദേശം. മാസാദ്യമല്ലേ, ഞാനെന്തായാലും കാശെടുക്കാന്‍ പോകുകയാണ്. പണം നഷ്ടപ്പെട്ട ഹതഭാഗ്യര്‍ ആരെങ്കിലും തെളിവു സഹിതം അന്വേഷിച്ചെത്തിയാല്‍ അപ്പോള്‍ തിരിച്ചുകൊടുക്കാം. അല്ലെങ്കില്‍, ആള്‍ അന്വേഷിച്ചു വരില്ലെന്നുറപ്പായാല്‍ എന്തെങ്കിലും ചാരിറ്റിയിലേക്ക് വകമാറ്റുകയും ചെയ്യാം. തല്‍ക്കാലം പണം ബാങ്കില്‍ ഇട്ടേക്കുന്നില്ല.... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (14 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (22 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (33 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (39 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (51 minutes ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (6 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (6 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (6 hours ago)

Malayali Vartha Recommends