ജനങ്ങളുടെ ഭീതി വിട്ടൊഴിയാതെ ബ്ലാക്ക് സ്റ്റിക്കറുകൾ; ഇതിന് പിന്നില്‍ സംസ്ഥാനമൊട്ടാകെ വേരോട്ടമുള്ള ദളിത് തീവ്രവാദ സംഘടന

ജനങ്ങളുടെ ഭീതി വിട്ടൊഴിയാതെ ബ്ലാക്ക് സ്റ്റിക്കറുകൾ. വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിക്കുന്നതിനു പിന്നില്‍ സംസ്ഥാനമൊട്ടാകെ വേരോട്ടമുള്ള ദളിത് തീവ്രവാദ സംഘടന. ഇതു സംബന്ധിച്ച തെളിവുകള്‍ അധികൃതര്‍ക്ക് ലഭിച്ചതായാണ് സൂചന. ജനങ്ങളില്‍ ഭീതി പടര്‍ത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍.
സംഭവത്തില്‍ പോലീസ് സംസ്ഥാനവ്യാപക അന്വേഷണമാരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഭീതി മാറിയിട്ടില്ല. മുന്‍പ് പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയതു പോലെ ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് വീടുകളില്‍ സ്റ്റിക്കറുകള്‍ പതിക്കുന്നത്.
വിഷയത്തില്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. സ്റ്റിക്കറുകള്‍ക്ക് പിന്നില്‍ സി.സി.ടി.വി വില്‍ക്കുന്ന സ്ഥാപനങ്ങളാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണം ദളിത് തീവ്രവാദ സംഘടനയെ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. കടകളില്‍ നിന്നും ഗ്ലാസ് വാങ്ങുമ്പോള്‍ ഉരയാതെ വയ്ക്കുന്ന റബ്ബര്‍ ബുഷ് ആണൊണ് വാദമുണ്ടെങ്കിലും ഇത് തെറ്റാണെന്നാണ് സ്റ്റിക്കറുകള്‍ കണ്ടെത്തിയ വീട്ടിലെ താമസക്കാര്‍ പറയുന്നത്. മുന്‍പ് ഗ്ലാസുകള്‍ വൃത്തിയാക്കിയപ്പോള്‍ കാണാതിരുന്നിടത്താണ് പലവീട്ടുകളിലും സ്റ്റിക്കറുകള്‍ പതിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
സ്റ്റിക്കറുകളുടെ കാര്യത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. മോഷണത്തിനുള്ള അടയാളമാണ് സ്റ്റിക്കര്‍ എന്നായിരുന്നു ആദ്യ പ്രചരണം. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള അടയാളമാണെന്ന പ്രചാരണം കൂടി ഉയര്‍ന്നതോടെയാണ് വിഷയത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണം തെറ്റിദ്ധാരണാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. സ്റ്റിക്കറുകളിടെ സാമ്പിളുകള്‍ ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
തെറ്റായ പ്രചരണം നടത്തുവര്‍ക്കെതിരെയും അന്വേഷണമുണ്ടാകുെമന്ന് ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കറുത്ത സ്റ്റിക്കറുകള്‍ക്ക് പിന്നില്‍ സി.സി.ടി.വി വില്‍ക്കുന്ന സ്ഥാപനങ്ങളാണെന്ന വാദം പോലീസ് തീരെ തള്ളിക്കളയുന്നില്ല. സി.സി.ടി.വി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപെടുത്താന്‍ വ്യത്യസ്തമായ വിപണന തന്ത്രം പയറ്റുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.
വിഷയം പരിശോധിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ റെയ്ഞ്ച് ഐ.ജിമാരുടെ യോഗം വിളിച്ചു. തിരുവനന്തപുരം, കണ്ണൂര്‍, കൊച്ചി റെയ്ഞ്ച് ഐ.ജിമാര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























