ഹർജി നീട്ടിയത് ഏഴ് വർഷം; കേസിൽ നാളെത്തന്നെ വാദം കേൾക്കും... അഭയക്കേസിലെ പ്രതികൾക്ക് കോടതിയുടെ അന്ത്യശാസനം

അഭയ കേസിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി ഏഴ് വർഷങ്ങളായി നീട്ടിക്കൊണ്ടു പോയതിന് കോടതിയുടെ വിമർശനം.
കേസിൽ നാളെത്തന്നെ വാദം കേൾക്കണമെന്നും തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടിട്ടുണ്ട്. മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി.മൈക്കിളിനോട് ഇന്ന് നേരിട്ടു ഹാജരാകാൻ നിർദേശിച്ച് കോടതി സമൻസ് അയച്ചിരുന്നു.
മുന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് കെ.ടി മൈക്കിൾ. സി.ബി.ഐ പ്രതിയാക്കത്തിനെ തുടർന്ന് കെ.ടി.മൈക്കളിനെ കോടതിയാണ് നാലാം പ്രതിയാക്കിയിരുന്നത്. ഫാ. തോമസ് എം.കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റർ സെഫി എന്നിവരാണ് യഥാക്രമം മൂന്ന് പ്രതികൾ.
https://www.facebook.com/Malayalivartha



























