Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കമ്മ്യൂണിസവും കച്ചവടവും ; ബിനോയ് കോടിയേരിയുടെ ബിസിനസുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്റെ അഭിപ്രായം തുറന്നെഴുതി ജോയ് മാത്യു

01 FEBRUARY 2018 02:50 PM IST
മലയാളി വാര്‍ത്ത

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ബിസിനസുമായി ബന്ധപ്പെട്ട് വിവാധത്തിൽ തന്റെ നിലപാട് തുറന്ന് പറഞ്ഞ് നടന്‍ ജോയ് മാത്യു രംഗത്ത്. കമ്മ്യൂണിസ്റ്റ്കാര്‍ ബിസിനസ് ചെയ്യാന്‍ പാടില്ലെന്നാരാണു പറഞ്ഞതീബ്ന്ന് അദ്ദേഹം ചോദിക്കുന്നു. 

കോടിയേരിയുടെ മകന്‍ ബിസിനസ് ചെയ്താല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു പ്രതികരിച്ചത്. കമ്മ്യൂണിസവും കച്ചവടവും എന്ന് തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;


കമ്മ്യൂണിസവും കച്ചവടവും

---------------------------
ബിസിനസ്സ് ഒരു മോശം കാര്യം എന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഡിത്തമാണ്. എല്ലാവരും ആരുടെയെങ്കിലുമൊക്കെ ജോലിക്കാരാകണം എന്ന്
പറയുന്നതിന്റെ അര്‍ഥം എല്ലാവരും മരണംവരെ അടിമകള്‍ ആയിരിക്കണം എന്നാണു-

സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവന്‍ സ്വന്തമായി എന്തെങ്കിലും ചെയ്ത് (അത് ബിസിനസായാലും കൃഷി ആയാലും)വരുമാനമുണ്ടാക്കി തലയുയര്‍ത്തി നടക്കും അല്ലാത്തവര്‍ എന്ത് വലിയ പദവിയിലിരുന്നാലും മറ്റാരുടേയൊ ആജ്ഞകള്‍ക്ക് വിധേയരായി ആയുസ് പാഴാക്കി ജീവിക്കേണ്ടിവരും.

ബിസിനസ് ഒരു ഞാണിന്മേല്‍ക്കളിയാണു. അതിന്റെ നിയമങ്ങളും വേറെയാണു. ഏത് സമയവും പ്രതീക്ഷകള്‍ തകര്‍ന്ന് പോകാം. ആത്മഹത്യയില്‍ അഭയം തേടിയ എത്രയൊ ബിസിനസുകാരെ നമുക്കറിയാം. എന്നാല്‍ സ്വപ്നങ്ങളെ കീഴടക്കിയര്‍ അതിലധികമാണു.

ജീവിതത്തില്‍ സാഹസികത തീരെ ഇല്ലാതെ സ്ഥിരവരുമാനം ഉറപ്പാക്കി ജീവിക്കുന്നവര്‍ ജീവിതത്തെ നേരിടാന്‍ ഭയപ്പെടുന്നവരാണു. അവര്‍ സുക്ഷിതത്വം ജീവിതലക്ഷ്യമാക്കി ഒടുവില്‍ അസംതൃപ്തരായി ഒടുങ്ങുന്നു, അദ്ധ്വാനിച്ച്‌ ബിസിനസ് ചെയ്ത് ലാഭമുണ്ടാക്കുന്നവനെ അസൂയയോടെ നോക്കിയിരുന്നു പല്ലിറുമ്മുന്നു. അവന്റെ വീഴ്ചക്കായി മലയാളിയുടെ സഹജ സ്വഭാവത്തോടെ കാത്തിരിക്കുന്നു.

ബിസിനസ്സ്കാരന്‍ ദീര്‍ഘവീക്ഷണമുള്ളവനും സ്വപ്നം കാണുന്നവനുമായിരിക്കും. ചില സ്വപ്നങ്ങള്‍ പൂവണിയും ചിലത് കടലെടുക്കും. എങ്കിലും സ്വന്തം സംരംഭങ്ങളില്‍ വിശ്വാസമര്‍പ്പിച്ച്‌ അവന്‍ പോരാടിക്കൊണ്ടേയിരിക്കും. കമ്മ്യൂണിസ്റ്റ്കാര്‍ ബിസിനസ് ചെയ്യാന്‍ പാടില്ലെന്നാരാണു പറഞ്ഞത്?

കോടിയേരിയുടെ മകന്‍ ബിസിനസ് ചെയ്താല്‍ എന്താ കുഴപ്പം? അത് അയാളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണു. ആയിരങ്ങള്‍ മുടക്കി ഒരാള്‍ ഒരു പെട്ടിക്കട തുടങ്ങുന്നതും മറ്റൊരാള്‍ കോടികള്‍ കടമെടുത്ത് ബിസിനസ് ചെയ്യുന്നതും രണ്ടാണെങ്കിലും രണ്ടും ബിസിനസ് തന്നെ. അല്ലാതെ കമ്മ്യൂണിസ്റ്റ്കാരന്‍ ബിസിനസ് ചെയുമ്ബോള്‍ അതിനു പരിധി വെക്കണം എന്ന് പറയുന്നതിലെ യുക്തി എന്താണു? കൂടുതല്‍ കോപ്പികള്‍ വിറ്റുപോകാന്‍ ആഗ്രഹിക്കാത്ത ഏത് പത്രമുതലാളിയാണുള്ളത്? കോടികള്‍ വിറ്റുവരവുള്ള ബിസിനസുകാരനും പാര്‍ട്ടി എം.എല്‍.എയുമായ വി.കെ.സി മമ്മത് കോയയോട് നിങ്ങള്‍ ഒരു ലക്ഷം രൂപക്ക്മേല്‍ കച്ചവടം ചെയ്യരുത് എന്ന് പറയാന്‍ പറ്റുമൊ? പറഞ്ഞാല്‍ തന്നെ അദ്ദേഹം കേള്‍ക്കുമൊ?

ഇനി അതൊന്നും വേണ്ട ഗവണ്‍മെന്റ് നടത്തുന്ന ലോട്ടറിയില്‍ ബംബര്‍ ആറുകോടി ലഭിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനാണെങ്കില്‍ അയാള്‍ എന്ത്ചെയ്യണം? അത് മുതലിറക്കി കച്ചവടമൊന്നും ചെയ്യാന്‍ പാടില്ലേ? അതോ അത് തിരിച്ച്‌ സര്‍ക്കാരിന് തന്നെ നല്‍കി മാതൃകയാകണോ?
ജീവിതത്തില്‍ ദരിദ്രരായി ജീവിച്ചുമരിച്ച നേതാക്കാന്മാരെ ഉദാഹരണങള്‍ നിരത്തി അവതരിപ്പിച്ച്‌ കുത്തക പത്രങ്ങള്‍ നമ്മളുടെ കണ്ണുകള്‍ കെട്ടും. (എഴുതിപ്പിടിപ്പിക്കുന്നവന്‍ തന്നെ സ്വകാര്യമായി എന്തെങ്കിലും കച്ചവടവും ചെയ്യുന്നുണ്ടാവും) രാഷ്ട്രീയം പുതിയ തലമുറക്ക് ഇഷ്ടമില്ലാതാക്കുന്നത് പോലെയാണ് കുത്തക പത്രങ്ങള്‍ ബിസിനസിനെയും മോശമാക്കി ചിത്രീകരിക്കുന്നത്. ബിസിനസ് അതെത്ര ചെറുതാണെങ്കിലും സ്വപ്നം കാണൂന്നവര്‍ക്കും സാഹസികര്‍ക്കുമുള്ളതാണ്. തിരിച്ചടികള്‍ സ്വാഭാവികം. അത് സാഹസികര്‍ക്ക് പറഞ്ഞിട്ടുള്ളതാണു
അല്ലാത്തവര്‍ക്ക് ജീവിതകാലം മുഴുവന്‍ യജമാനന്മാരെ പേടിച്ചുള്ള ജീവിതവും.

ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയാതെ പോയ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വേവലാതി നിറഞ്ഞ മരണവും ബാക്കിയാകുന്നു.
(ചാനലിലെ ന്യായവിസ്താരങ്ങളില്‍ ഇരുന്ന് ബ ബ ബ പറയുന്ന സഖാക്കന്മാര്‍ ആദ്യം മനസിലാക്കേണ്ടത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ എഴുതിയത് കാള്‍ മാര്‍ക്ക്സ് മാത്രമല്ല ഫ്രെഡറിക് എംഗല്‍സും കൂടിയാണെന്നാണു- ഏംഗല്‍സ് ജര്‍മ്മനിയിലെ ഒരു വ്യവസായിയായിരുന്നെന്നും അദ്ദേഹത്തിന്റെ സഹായമില്ലായിരുന്നെങ്കില്‍ 'മൂലധനം ' പൂര്‍ത്തിയാക്കാന്‍ മാര്‍ക്ക്സിനു കഴിയുമായിരുന്നില്ലെന്ന് ചരിത്രം പറയുന്നു-
കുട്ടികള്‍ സാഹസികരാവട്ടെ
സ്വപ്നങ്ങള്‍ കാണട്ടെ
പുതിയ മേച്ചില്‍പ്പുറങ്ങള്‍ കീഴടക്കട്ടെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (14 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (22 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (33 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (39 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (51 minutes ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (6 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (6 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (6 hours ago)

Malayali Vartha Recommends