യൂസ്ഡ് കാര്‍ ഷോറൂമിന്റെ പിന്നില്‍ നട്ടുവളര്‍ത്തിയ 21 കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെത്തി; ബാറുകള്‍ പൂട്ടിയ ശേഷം കഞ്ചാവ് വ്യാപകമായി

കാര്‍ ഷോറൂമിന് പിന്നില്‍ നട്ട് വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടിച്ചെടുത്തു. അമ്പലത്തറ കുമരിചന്തക്കടുത്ത് യൂസ്ഡ് കാര്‍ ഷോറൂമിന്റെ പിന്നില്‍ നട്ടുവളര്‍ത്തിയ 21 കഞ്ചാവ് ചെടികളാണ് തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ചു കേസെടുത്തത്. ഇവിടെ കഞ്ചാവ് ചെടികള്‍ നില്‍ക്കുന്നെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐ അനികുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ അനില്‍കുമാര്‍, സിഇഒ മാരായ കൃഷ്ണപ്രസാദ്, ശിവന്‍, ഷംനാദ്, െ്രെഡവര്‍ സുധീര്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കണ്ടുപിടിച്ചത്. കണ്ടെത്തിയ ചെടികള്‍ 10 സെന്റീമീറ്റര്‍ മുതല്‍ 30 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളര്‍ച്ച എത്തിയവയാണ്.
സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയ ശേഷം കഞ്ചാവിന്റെ ഉപയോഗം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. യുവാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ കഞ്ചാവ് വന്‍ തോതില്‍ ഉപയോഗിക്കുന്നുണ്ട്. പലരും വിദ്യാര്‍ത്ഥികളെ കാരിയര്‍മാരായി ഉപയോഗിച്ച് കച്ചവടം നടത്തുന്നുമുണ്ട്. അമ്പലത്തറ നടന്ന സംഭവത്തിന് പിന്നിലുള്ളവരെ താമസിക്കാതെ പിടികൂടുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























