ശശീന്ദ്രൻ വീണ്ടും മന്ത്രി സഭയിൽ; ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എകെ ശശീന്ദ്രന്‍ എംഎല്‍എ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായതോടെ എന്‍സിപി കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പ് തന്നെ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് വിവരം. ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വഴി തുറന്നത്. എന്നാൽ പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു.
2017 മാര്‍ച്ച് 26 നായിരുന്നു ഫോണ്‍കെണി വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായി. എന്നാല്‍ കായല്‍ കൈയേറ്റ ആരോപണത്തെ തുടര്‍ന്ന് തോമസ് ചാണ്ടിക്കും രാജിവെക്കേണ്ടി വന്നു. 2017 നവംബര്‍ 15 നായിരുന്നു തോമസ് ചാണ്ടി രാജിവെച്ചത്.
തോമസ് ചാണ്ടി രാജിവെച്ചതോടെ എന്‍.സി.പിക്ക് രാജ്യത്ത് ആകെയുണ്ടായിരുന്ന ഏക മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. കുറ്റവിമുക്തനായതോടെ എന്‍.സി.പി ശശീന്ദ്രനെ മന്ത്രിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























