കെഎസ്‌ആര്‍ടിസി പ്രതിസന്ധി വലിയ കടമ്പയാണെങ്കിലും അത് മറികടക്കാനാകും; മന്ത്രിയാകുന്നതിനെതിരെ ഹൈക്കോടതിയിൽ വന്ന ഹർജിയെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍

കെഎസ്‌ആര്‍ടിസി പ്രതിസന്ധി വലിയ കടമ്പയാണെന്നും ഇത് മറികടക്കാന്‍ ആകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍. വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതെസമയം മന്ത്രിയാകുന്നതിന് എതിരെ ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ഫോണിലൂടെ മാധ്യമപ്രവര്‍ത്തകയോട് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് 2017 മാര്‍ച്ച് 26നാണ് ശശീന്ദ്രന്‍ രാജിവച്ചത്. തുടര്‍ന്ന് കേസ് കഴിഞ്ഞ ദിവസം കോടതി തള്ളിയതിനെ തുടര്‍ന്നാണു പത്തു മാസത്തെ ഇടവേളയ്ക്കു ശേഷം ശശീന്ദ്രന്‍ മന്ത്രിയാകുന്നത്. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവർണ്ണർ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
https://www.facebook.com/Malayalivartha



























