Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മന്ത്രിയായതോടെ മനഃസമാധാനം പോകുന്നു; ഏത് വഴിക്കും പണി വരം: മംഗളം മുതൽ ചാണ്ടി വരെ...

02 FEBRUARY 2018 09:12 AM IST
മലയാളി വാര്‍ത്ത

ശശീന്ദ്രൻ മന്ത്രിയായതോടെ തോമസ് ചാണ്ടിയെ കുരുക്കാൻ ശശീന്ദ്രനും ശശീന്ദ്രനെ കുരുക്കാൻ തോമസ് ചാണ്ടിയും ഗോദയിലിറങ്ങി. സ്റ്റാഫിനെ നിയമിക്കുന്നതിൽ ഉൾപ്പെടെ തികഞ്ഞ ജാഗ്രത പുലർത്തുകയാണ് ശശീന്ദ്രൻ. എവിടെ നിന്നു വേണമെങ്കിലും തനിക്ക് പണി വരുമെന്ന ചിന്തയിലാണ് ശശീന്ദ്രൻ. മംഗളം ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനാണ് പഴയ സംഭവമെന്ന് ശശീന്ദ്രൻ വിശ്വസിക്കുന്നില്ല.

തന്റെ മന്ത്രി പദവി തെറിപ്പിക്കാൻ നടത്തിയ നീക്കമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. ലോകത്തിൽ തന്നോട് ദേഷ്യമുള്ളത് തോമസ് ചാണ്ടിക്ക് മാത്രമാണെന്നും ശശീന്ദ്രൻ വിശ്വസിക്കുന്നു. താൻ ആരെയും ദ്രോഹിച്ചിട്ടില്ല. തോമസ് ചാണ്ടി എൻ സി പി യിൽ വന്നു കയറിയതാണ്. താൻ പഴയ എൻസിപി നേതാവാണ്. എന്നിട്ടും അതിന്റെ പരിഗണന അദ്ദേഹം കാണിച്ചില്ല.

ഏതായാലും വൻ പ്രതിഷേധത്തിലാണ് ചാണ്ടിയെന്ന് ശശീന്ദ്രനറിയാം. താൻ മന്ത്രിയാകുന്ന ദിവസം തന്നെ മഹാലക്ഷ്മി എന്നൊരാളെ കൊണ്ട് തനിക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതും ചാണ്ടിയാണെന്ന് ശശീന്ദ്രൻ വിശ്വസിക്കുന്നു. മഹാലക്ഷ്മി കോടതിയിൽ നൽകിയ വിലാസത്തിൽ എൻസിപി പ്രവർത്തകർ അന്വേഷണം നടത്തിയെങ്കിലും അങ്ങനെയൊരാൾ അവിടെ താമസമില്ല. ഇപ്പോഴും കർട്ടനടിയിലാണ് പരാതിക്കാരി നിൽക്കുന്നത്. അവർക്ക് ശശീന്ദ്രനെ അറിയുക പോലുമില്ല. കണ്ടിരുന്നെങ്കിൽ താൻ ചെയ്ത തെറ്റ് എന്താണെന്ന് അവരോട് ചോദിക്കാം എന്ന ആഗ്രഹത്തിലാണ് ശശീന്ദ്രൻ.

മന്ത്രിയാകുന്നതോടെ തനിക്കെതിരെ ചാണ്ടിക്കുള്ള കലിപ്പ് വർധിക്കും. അങ്ങനെ വരുമ്പോൾ തന്നെ അഴിമതി കേസിൽ വരെ പെടുത്താം. ഉഴവൂർ വിജയന്റെ മരണം ചാണ്ടിയുടെ പീഡനം കാരണമാണെന്ന് പറഞ്ഞ എൻസിപി നേതാവ് സതീഷ് കല്ലകുളം നേരത്തെ ശശീന്ദ്രന്റെ സ്റ്റാഫിലുണ്ടായിരുന്നു. സതീഷിന്റെ ആരോപണം ശശീന്ദ്രൻ പറഞ്ഞിട്ടാണെന്ന് ചാണ്ടി വിശ്വസിക്കുന്നു. ശശീന്ദ്രനും ഉഴവൂർ വിജയനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇതും ചാണ്ടിയെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

തന്നെ കുരുക്കാൻ ഏതു വഴിയും ചാണ്ടി സ്വീകരിക്കുമെന്ന് ശശീന്ദ്രൻ കരുതുന്നു. സി പി എം നേതാക്കളുമായി ചാണ്ടിക്ക് നല്ല ബന്ധമുണ്ട്. ഇതിൽ ചിലരുടെ മക്കളുമായി ബിസിനസ് ബന്ധങ്ങളുമുണ്ട്. അപ്പോൾ അവർക്ക് ചാണ്ടി പറയുന്നത് കേൾക്കേണ്ടി വരും. അതു കൊണ്ട് തന്നെ അവരിൽ പലരും തനിക്ക് എതിരാണ്. ഏതായാലും ജാഗ്രതയോടെ നീങ്ങാനാണ് ശശീന്ദ്രന്റെ തീരുമാനം. ഇനിയും കുരുങ്ങാൻ ശശീന്ദ്രൻ തയ്യാറല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (54 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (1 hour ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (1 hour ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (1 hour ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (2 hours ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (2 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends