Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഐസക്കിന്റെ ബജറ്റ് സാധാരണക്കാരെ വലയ്ക്കും; നിർമാണ മേഖല സ്തംഭിക്കും; ഭൂമിയുടെ ന്യായവില- കൈമാറ്റനിരക്ക് വർധിപ്പിച്ചു

02 FEBRUARY 2018 01:12 PM IST
മലയാളി വാര്‍ത്ത

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിൽ ഒരു തുള്ളി വെള്ളംപോലും കുടിക്കാതെയാണ് ധനമന്ത്രി തോമസ് ഐസക് പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റവതരണം പൂർത്തിയായപ്പോൾ ഒരു കാര്യം ഉറപ്പായി, 'കേരളം ഇനി വെള്ളം കുടിക്കും'.

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില പത്ത് ശതമാനം കൂട്ടി. സ്റ്റാമ്പ് ഡ്യുട്ടി -300 കോടി രൂപ പ്രതീക്ഷിക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആധാരങ്ങള്‍ക്ക് വില്‍പ്പത്രങ്ങള്‍, ഭാഗപത്രം എന്നിവയ്ക്ക് 1000 രൂപയോ ഭൂമിയുടെ മതിപ്പ് വിലയുടെ 2.5% ഏതാണോ അധികം അത് ഈടാക്കുന്നതാണ്. സംസ്ഥാനത്ത് മൂന്ന് വർഷത്തിനു ശേഷമാണ് ഭൂമിയുടെ ന്യായവില ഉയർത്തുന്നത്. ഇതോടൊപ്പം എല്ലാ സേവനങ്ങൾക്കുള്ള ഫീസിൽ അഞ്ച് ശതമാനത്തിന്റേയും വർദ്ധന വരുത്തിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗം എന്ന നിലയിലാണ് ന്യായവില കൂട്ടിയിരിക്കുന്നത്. 2010ലാണ് സംസ്ഥാനത്ത് ഭൂമിക്കു ന്യായവില നിശ്ചയിച്ചത്. 2014ൽ ന്യായവില 50% ആയി കൂട്ടിയിരുന്നു. ന്യായവില കൂട്ടുന്നതോടെ 100 കോടിയിലേറെ രൂപയുടെ അധികവരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് ബജറ്റിൽ അവതരിപ്പിച്ചത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപത്രം,​ ദാനം,​ ധനനിശ്ചയം,​ ഒഴിമുറി എന്നീ ആധാരങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപ അല്ലെങ്കിൽ വിൽപന വിലയുടെ 0.2 ശതമാനം ഏതാണോ അത് മുദ്രവിലയായും തീരുമാനിച്ചു. ഇതിലൂടെ 25 കോടിയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കും.

ചിട്ടി നിയമപ്രകാരമുള്ള ആർബിട്രേഷൻ നടപടികൾക്ക് ആർബിട്രേഷൻ തുകയുടെ രണ്ട് ശതമാനം കോർടട് ഫീസും ഏർപ്പെടുത്തി. സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് ആധാരത്തിന്റെ പകർപ്പ് എടുക്കുന്നതിന് 10 പേജ് വരെ നിലവിലുള്ള നിരക്കും 10 പേജിൽ കൂടുതലുള്ള ഓരോ പേജിനും അഞ്ച് രൂപ നിരക്കിൽ അധിക ഫീസും നൽകണം. പൊതുമരാമത്ത് പ്രവൃത്തികൾക്കും മറ്റ് സേവന കരാറുകൾക്കും കരാർ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിൽ മുദ്രവില ഈടാക്കും. സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് കുടുംബാംഗങ്ങൾ തമ്മിലുള്ള മുക്ത്യാറുകൾക്കുള്ള മുദ്രവില 300 രൂപയിൽ നിന്ന് 600 രൂപയാക്കി.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതിയ തസ്തികകള്‍ സൃഷ്‌ടിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പടുത്തും. കര്‍ശന പരിശോധനകള്‍ക്ക് ശേഷമേ ആവശ്യമെങ്കില്‍ പുതിയ തസ്തികകള്‍ അനുവദിക്കുകയുള്ളൂ- ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് പറഞ്ഞു. അത്യാവശ്യമുള്ള വകുപ്പുകളിൽ കർശന പരിശോധനകൾക്ക് വിധേയമാക്കി മാത്രമേ നിയമിക്കുകയുള്ളു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 13000 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്.

ഐസക്കിന്റെ ബജറ്റ് സാധാരണക്കാരെ വലയ്ക്കുമെന്നുറപ്പാണ്. പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമായി 970 കോടിയുടെ അധികവരുമാനമാണ് ഐസക് ലക്ഷ്യമിടുന്നത്. ഇതിനായി ജനങ്ങളെ ഞെക്കി പിഴിയേണ്ടി വരും. പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തത് തൊഴില്‍ അന്വേഷിക്കുന്ന യുവാക്കളെ വഴിയാധാരമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (1 hour ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (4 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (4 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (5 hours ago)

Malayali Vartha Recommends