Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

വെട്ടിച്ചവർക്ക് രക്ഷപ്പെടാം; ആഡംബര നികുതി വെട്ടിച്ചവരോട് സർക്കാർ യുദ്ധത്തിനില്ല: കീഴടങ്ങൂ..പിഴയടക്കു

02 FEBRUARY 2018 01:30 PM IST
മലയാളി വാര്‍ത്ത

ആഡംബര വാഹന നികുതി വെട്ടിപ്പ് കേസിൽ സിനിമാ താരങ്ങൾക്കടക്കം ആശ്വാസം. ഒറ്റത്തവണ പിഴ ഈടലിലൂടെ ഇവർക്ക് ഇതിൽ നിന്ന് ഒഴിവാകാം. ഇതിനായി ഒറ്റത്തവണ പിഴ ഈടാക്കൽ പദ്ധതി ബഡ്ജറ്റിൽ അവതരിപ്പിച്ചു. അന്യസംസ്ഥാനത്ത് ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി തട്ടിച്ചവര്‍ക്ക് ഒറ്റത്തവണയായി കേരളത്തില്‍ നികുതി അടച്ച് ക്രിമിനല്‍ നടപടികളില്‍ നിന്ന്‌ ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ് ഡോക്ടർ തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചത്.

പോണ്ടിച്ചേരിൽ വാഹനം രജിസ്റ്റർ ചെയ്ത 2000 ലധികം മലയാളികളുടെ വിവരങ്ങൾ കാർ ഡീലർമാരിൽ നിന്ന് സംസ്ഥാന സർക്കാർ ശേഖരിച്ചിട്ടുണ്ട്. ഇവരോട് യുദ്ധം പ്രഖ്യാപിക്കാനില്ലെന്നും പിഴ അടച്ച് നിയമ നടപടികളിൽ നിന്ന് ഒഴിവാക്കാൻ ഇവർക്ക് അവസരം നൽകുകയാണെന്നും ഡോക്ടർ തോമസ് ഐസക് വ്യക്തമാക്കി.

ഇതിലൂടെ 100 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 15 വര്‍ഷത്തെ നികുതി ഒറ്റത്തവണ അടയ്ക്കാതെ അഞ്ച് വര്‍ഷത്തേത് മാത്രം അടച്ചവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതി അഞ്ച് ഗഡുക്കളായി അടയ്ക്കണം. പോണ്ടിച്ചേരിയില്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്ന വാര്‍ത്താ പരമ്പര പ്രമുഖ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

അമല പോള്‍, ഫഹദ് ഫാസില്‍, സുരേഷ് ഗോപി എന്നിവരാണ് ഇത്തരത്തില്‍ നികുതി വെട്ടിപ്പിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പോണ്ടിച്ചേരിയില്‍ വ്യാജവിലാസത്തില്‍, രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസിലാണ് അമലപോള്‍ പ്രതിക്കൂട്ടിലായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ലാസ് വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, കാര്‍ കൊച്ചിയില്‍ ഉപയോഗിക്കുകയായിരുന്നു. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു.

പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുകയായിരുന്നു.

2015ലും 2016ലുമായി വാങ്ങിയ രണ്ട് ആഡംബര കാറുകള്‍ പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തു ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതിനാണ് ഫഹദിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത്. തനിക്ക് തെറ്റ് പറ്റിയെന്നു സമ്മതിച്ച ഫഹദ് സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചില്ല. ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണു കാര്‍ വാങ്ങിയതും രജിസ്റ്റര്‍ ചെയ്തതുമെന്നു ഫഹദ് പറഞ്ഞു.

മോട്ടോര്‍വാഹന വകുപ്പ് അന്വേഷണം തുടങ്ങിയപ്പോള്‍ത്തന്നെ 2016ല്‍ പിഴ ഉള്‍പ്പടെ അടച്ചു. നിയമപ്രകാരം അടയ്ക്കേണ്ടതു 17 ലക്ഷമായിരുന്നെങ്കിലും മുന്‍കൂര്‍ പ്രാബല്യത്തോടെ 19 ലക്ഷം രൂപ അടച്ചു. അതിന്റെ രേഖകളും ഹാജരാക്കി. നികുതി വെട്ടിക്കാനോ വഞ്ചിക്കാനോ ഉദ്ദേശ്യമില്ലായിരുന്നു. താന്‍ വാങ്ങിയ രണ്ടാമത്തെ കാറിനും പിഴ അടയ്ക്കാന്‍ തയാറാണെന്നും നടന്‍ പറഞ്ഞു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം രണ്ട് ആളുകളുടെയും 50,000 രൂപയുടെയും ജാമ്യത്തില്‍ വിട്ടയച്ചു.

എംപിയായതിന് ശേഷവും അതിന് മുമ്പുമായി രണ്ട് വാഹനങ്ങളാണ് പുതുച്ചേരിയില്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പുതുച്ചേരിയില്‍ എല്ലൈപിള്ള ചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്മന്റ്സ് -3 സി എ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇങ്ങനെയൊരു വിലാസത്തില്‍ ഒരു വീടോ അപ്പാര്‍ട്ട്മെന്റോ ഈ സ്ഥലത്തില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.വ്യാജ മേല്‍വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി 40 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.

കേരളത്തിലായിരുന്നുവെങ്കില്‍ പതിനഞ്ച് ലക്ഷവും ഇരുപത് ലക്ഷവും നികുതി അടയയ്‌ക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് വെറും ഒന്നരലക്ഷം രൂപ മുടക്കി ഇവര്‍ തമിഴ്‌നാട്ടില്‍ വാഹനരജിസ്‌ട്രേഷന്‍ നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (1 hour ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (4 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (4 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (5 hours ago)

Malayali Vartha Recommends