സ്ത്രീ ക്ഷേമം ലക്ഷ്യമിട്ട സംസ്ഥാന ബജറ്റിൽ മലയാളത്തിലെ പ്രിയ കവയത്രികൾക്കൊപ്പം പ്ലസ് ടു വിദ്യാർത്ഥിയുടെ കവിത ശ്രദ്ധേയമായി

പതിവ് പോലെത്തന്നെ തോമസ് ഐസക്കിന്‍റെ ബജറ്റില്‍ ഇത്തവണയും സാഹിത്യത്തിന് സ്ഥാനമുണ്ടായിരുന്നു. കഴിഞ്ഞ തവണ എം.ടിയേയും തകഴിയേയും പോലുളള മഹാരഥന്‍മാരെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം. സ്ത്രീ എഴുത്തുകാരുടെ പരാമര്‍ശങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ ഇത്തവണത്തെ ബജറ്റില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി എന്‍പി സ്നേഹ രചിച്ച കവിതയും ഇടം പിടിക്കുകയായിരുന്നു. 2015 ല്‍ ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ സ്നേഹ എഴുതിയ 'ലാബ്' എന്ന കവിതയിലെ ശക്തമായ വരികളാണ് ധനമന്ത്രി തോമസ് ഐസക്ക് എടുത്തു പറഞ്ഞത്.
അതേക്കുറിച്ച് ധനമന്ത്രി തന്നെയാണ് ഫേസ്ബുക്കില്‍ എഴുതിയത്. വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു ചെന്നപ്പോള്‍ എന്‍.പി സ്നേഹ എന്ന കൊച്ചുമിടുക്കിയുടെ ഒരു കവിത ശ്രദ്ധയില്‍പ്പെട്ടു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികള്‍. അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്നേഹയ്ക്കു കഴിഞ്ഞുവെന്ന് ധനമന്ത്രി തന്നെ സ്വന്തം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഇത്തവണ എഴുത്തുകാരികളുടെ വരികളാണ് ബജറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു ചെന്നപ്പോള്‍ എന്‍.പി സ്നേഹ എന്ന കൊച്ചുമിടുക്കിയുടെ ഒരു കവിത ശ്രദ്ധയില്‍പ്പെട്ടു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികള്‍. അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്നേഹയ്ക്കു കഴിഞ്ഞു. ഹൈസ്ക്കൂള്‍ ക്ലാസില്‍ പഠിക്കുമ്ബോഴാണ് സ്നേഹ ഈ വരികളെഴുതിയത്. പുലാപ്പറ്റ എം.എന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സ്നേഹ. പുലാപ്പറ്റ സ്വദേശികളായ പ്രദീപിന്റെയും ഷീബയുടെയും മകളാണ് സ്നേഹ. പ്രദീപ് കോണ്‍ട്രാക്ടറും ഷീബ അധ്യാപികയുമാണ്. മലയാളത്തിലെ കരുത്തുറ്റ എഴുത്തുകാരികളിലൊരാളായി സ്നേഹ വളരട്ടെ എന്ന് ആശംസിക്കുന്നു.
ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ് ഈ കവിത.
'കെമിസ്ട്രി സാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്.
പരീക്ഷിച്ച്, നിരീക്ഷിച്ച്
നിന്നപ്പോഴാണ് കണ്ടത്
വെളുപ്പിനുണര്‍ന്ന്
പുകഞ്ഞു പുകഞ്ഞ്
തനിയെ സ്റ്റാര്‍ട്ടാകുന്ന
കരി പുരണ്ട് കേടുവന്ന
ഒരു മെഷീന്‍
അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന്.'
അടുക്കളയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണനയും കഷ്ടപ്പാടും ഇത്രയും ശക്തമായി ഈ കുഞ്ഞു കവിയത്രി കുറിച്ചിട്ടത് കവിത തേടിപ്പോയ ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു .
https://www.facebook.com/Malayalivartha



























